EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു
News

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

Web News
Last updated: August 6, 2023 6:32 AM
Web News
Published: August 6, 2023
Share

ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീക്ക് ആണ് മരിച്ചത്. ദുബായില്‍ നിന്നും ഒമാനിലെ കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ഈജിപ്തില്‍ എംബിബിഎസിന് പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില്‍ ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ വന്നതായിരുന്നു. പിതാവിന്റെ സഹോദരി പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബായില്‍ പോയി മടങ്ങി വരവെ ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്.

കസബില്‍ നിന്നും ഏതാണ്ട് 10 കിലോമീറ്റര്‍ അകലെ ഹറഫില്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്ത് തന്നെ മരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർക്കുന്നതിൽ ആശങ്കയുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിന്‍റെ കാര്യത്തിൽ; കേരള സ്റ്റോറി സംവിധായകൻ സുദീപ്തോ സെൻ

May 1, 2023
News

മാർബർഗ് രോഗലക്ഷണങ്ങൾ അറിയാം

April 3, 2023
NewsSports

സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം

September 22, 2022
NewsSports

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് – പാക്കിസ്ഥാൻ സെമി പോരാട്ടം ഇന്ന്

November 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?