EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓണം ബോണസ്: ബെവ്കോയിൽ 90,000 വരെ, കൺസ്യൂമർഫെഡ‍ിൽ 85,000 വരെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓണം ബോണസ്: ബെവ്കോയിൽ 90,000 വരെ, കൺസ്യൂമർഫെഡ‍ിൽ 85,000 വരെ
News

ഓണം ബോണസ്: ബെവ്കോയിൽ 90,000 വരെ, കൺസ്യൂമർഫെഡ‍ിൽ 85,000 വരെ

Web Desk
Last updated: August 22, 2023 3:16 PM
Web Desk
Published: August 22, 2023
Share

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ബെവ്കോയിലേയും കൺസ്യൂമ‍ർഫെഡ‍ിലേയും ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ബെവ്കോ ജീവനക്കാർക്ക് 90,000 രൂപ വരെയും കൺസ്യൂമർഫെഡിൻ്റെ മദ്യവിൽപനശാലകളിലെ ജീവനക്കാർക്ക് 85000 രൂപ വരെയും കിട്ടാവുന്ന തരത്തിലാണ് ബോണസ് നിശ്ചയിച്ചിരിക്കുന്നത്. നികുതി വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ബെവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകളിലെ ജീവനക്കാരെ കൂടാതെ സുരക്ഷാജീവനക്കാർ, വെയർ ഹൗസിലെ ജീവനക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും. എന്നാൽ വിവിധ വിഭാ​ഗക്കാർക്ക് പല തരത്തിലുള്ള ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിവറേജസ് കോർപ്പറേഷനിലെ ലേബലിംഗ് തൊഴിലാളികൾക്കും ബോണസിന് അർഹതയുണ്ടാവും. പെർഫോർമൻസ് അലവൻസ് എന്ന പേരിലാണ് ബോണസ് നൽകുന്നത്.

എംപ്ലോയ്മെൻ്റ് എക്സേഞ്ച് വഴി നിയമിക്കപ്പെടുന്നവർക്ക് 5000 രൂപ വീതമായിരിക്കും ലഭിക്കുക. ബെവ്കോയിലേയും കണ്സ്യൂമർഫെഡിലേയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബെവ്കോ ആസ്ഥാനത്തേയും വെയർഹൌസുകളിലേയും സുരക്ഷാജീവനക്കാർക്ക് 11000 രൂപ വീതവും ഫെസ്റ്റിവൽ അലവൻസായി അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാർക്ക് ഓണം അഡ്വാൻസായി 35,000 രൂപ വരെ കൈപ്പറ്റാം. ഇതു ഏഴ് മാസത്തെ തവണകളായി ശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കും.

 

TAGGED:bevcoConsumerfedOnam bonus
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച ഫുട്ബോളർ‌ അറസ്റ്റിൽ

November 26, 2022
News

ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ 21% ഉയർന്ന് സാലിക് ഓഹരികൾ

September 29, 2022
NewsSports

ഇന്ത്യ-ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ പോലീസ് ലാത്തി വീശി

September 22, 2022
News

പാലക്കാട്,ചേലക്കര സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് P V അൻവറിനോട് പ്രതിപക്ഷ നേതാവ് V D സതീശൻ

October 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?