EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പി. കെ റോസി ഇവിടെയുണ്ട്, മലയാളത്തിന്‍റെ ആദ്യ നായികയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > പി. കെ റോസി ഇവിടെയുണ്ട്, മലയാളത്തിന്‍റെ ആദ്യ നായികയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
Editoreal PlusNews

പി. കെ റോസി ഇവിടെയുണ്ട്, മലയാളത്തിന്‍റെ ആദ്യ നായികയ്ക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

News Desk
Last updated: February 10, 2023 10:10 AM
News Desk
Published: February 10, 2023
Share

സ്മൃതിയിലേക്ക് മറഞ്ഞ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ഗൂഗിള്‍ ഡൂഡിലിന്‍റെ ആദരം. പി.കെ റോസിയുടെ 120-ാം ജന്മദിനത്തിലാണ് റോസിയെ മറവിയില്‍ നിന്ന് വീണ്ടെടുക്കാനുള്ള ഗൂഗിളിന്റെ പുതിയ ശ്രമം. ദളിത് ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നും അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയ റോസി വിഗതകുമാരനിലൂടെ മലയാളത്തിന്‍റെ ആദ്യ നായികയായായി.

എന്നാൽ ജാതിഭ്രാന്തന്മാരില്‍ നിന്ന് ക്രൂരമായ പ്രതിരോധമായിരുന്നു റോസി നേരിട്ടത്. റോസി അഭിനയിച്ച ചിത്രം തിരുവനന്തപുരം ക്യാപിറ്റോൾ ചിത്രത്തിൽ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ ജാതി വെറി പിടിച്ച ഒരു കൂട്ടം മനുഷ്യർ അവരെ അപമാനിതയാക്കി ആട്ടിയോടിച്ചു.

അതി ഗംഭീരമായ ഒരു ഡൂഡിലിലൂടെ മലയാള സിനിമയുടെ ചരിത്രം ഓര്‍മിപ്പിക്കുകയാണ് ഗൂഗിള്‍. 1930 നവംബര്‍ ഏഴിനാണ് മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരന്‍ പുറത്തിറങ്ങിയത്. ജെ സി ഡാനിയേലിന്റെ സംവിധാനത്തിൽ റോസിയെ നായികയാക്കി ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ഡാനിയേല്‍ തന്നെയായിരുന്നു. സിനിമയില്‍ ഒരു സവര്‍ണ കഥാപാത്രത്തെയാണ് റോസി അവതരിപ്പിച്ചത്.

എന്നാൽ ദളിത് വിഭാഗത്തില്‍പ്പെട്ട റോസി സവര്‍ണരുടെ വേഷം എങ്ങനെ അവതരിപ്പിക്കുമെന്ന് ചോദിച്ച് ജാതി വെറിയന്മാർ കലിപൂണ്ടു. തിരുവനന്തപുരം ചാല കമ്പോളത്തില്‍ വച്ച് റോസിയെ ഇക്കൂട്ടർ പരസ്യമായി വസ്ത്രാക്ഷേപം ചെയ്തു. അങ്ങനെ മലയാളത്തിന്റെ ആദ്യ നായിക സ്വീകരണങ്ങൾക്ക് പകരം നേരിട്ടത് ക്രൂരമായ അധിക്ഷേപങ്ങളായിരുന്നു.

എന്നിട്ടും അവരുടെ കലിയടങ്ങിയില്ല. ചിലര്‍ റോസിയുടെ കുടിലിന് തീയിട്ടു. മലയാള സിനിമയുടെ നെറുകയിൽ എത്തേണ്ട താരത്തെ നാട്ടില്‍ നിന്നും ആളുകളുടെ ഓര്‍മയില്‍ നിന്നുപോലും അപമാനിച്ച് ഇറക്കി വിട്ടു. ഒടുവില്‍ ഹിന്ദു യാഥാസ്ഥിതികരുടെ ഉപദ്രവങ്ങളില്‍ പൊറുതിമുട്ടി റോസി തമിഴ്‌നാട്ടിലേക്ക് പലായനം ചെയ്യുകയായിരുന്നു.

1988ല്‍ റോസി മരണപ്പെട്ടുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മലയാള സിനിമാ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഒരു അധ്യായമായി നിലകൊള്ളുകയാണ് പി.കെ റോസിയുടെ ജീവിതാനുഭവം. ജാതിവെറിയന്മാരാൽ ‘കുരുതി’കൊടുക്കപ്പെട്ട മലയാളസിനിമയുടെ മണ്മറഞ്ഞ നായികയ്ക്ക് പ്രണാമം അര്‍പ്പിക്കുകയാണ് സിനിമാ ലോകം.

TAGGED:filmfirstheroinmalayalamp k Rosistory
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകാനുളള സംവിധാനമൊരുക്കി അമൃത വിശ്വവിദ്യാപീഠം

August 2, 2024
NewsSports

മെസ്സിയും റൊണാൾഡോയും നേർക്കുനേർ; പോരാട്ടം റിയാദിൽ

January 2, 2023
News

മണിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒൻപത് മെയ്തെയ് സംഘടനകളെ നിരോധിച്ച് കേന്ദ്രസർക്കാർ

November 13, 2023
News

‘ദി മെഗാ ഷൂട്ടർ’, കുഞ്ചാക്കോ ബോബനെ പടമാക്കി മമ്മൂട്ടി , വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?