EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നെറ്റ്ഫ്ലിക്സിലും തരംഗമായി ലക്കി ഭാസ്കർ; ആഗോള തലത്തിൽ ട്രെൻഡിംഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > നെറ്റ്ഫ്ലിക്സിലും തരംഗമായി ലക്കി ഭാസ്കർ; ആഗോള തലത്തിൽ ട്രെൻഡിംഗ്
Entertainment

നെറ്റ്ഫ്ലിക്സിലും തരംഗമായി ലക്കി ഭാസ്കർ; ആഗോള തലത്തിൽ ട്രെൻഡിംഗ്

Web Desk
Last updated: November 30, 2024 7:03 PM
Web Desk
Published: November 30, 2024
Share

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുൻപായി തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളമാണ് ഗ്രോസ് നേടിയത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലും ആഗോള തലത്തിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ലക്കി ഭാസ്കർ.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്ന ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി. അദ്ദേഹത്തിന്റെ ആദ്യ നൂറ് കോടി ചിത്രവുമാണ് ലക്കി ഭാസ്കർ. ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒടിടി റിലീസിന് ശേഷവും സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാനും ലക്കി ഭാസ്കറും നിറഞ്ഞു നിൽക്കുകയാണ്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്. ചിത്രത്തിന് വേണ്ടി ജി വി പ്രകാശ് കുമാർ ഒരുക്കിയ മികച്ച സംഗീതത്തിനും നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾക്കും ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്.

TAGGED:Dulqar SalmanLucky BhaskerMeenakshi Choudharymeenakshi ReddyNetflix
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

ലോകകപ്പ് സ്ട്രീം ചെയ്തതിൽ തടസങ്ങളെന്ന് വ്യാപക വിമർശനം: ട്രോളിലൂടെ തെറ്റ് സമ്മതിച്ച് ജിയോ സിനിമ

November 21, 2022
Entertainment

കേക്ക് സ്റ്റോറിയുമായി സംവിധായകൻ സുനിൽ തിരിച്ചെത്തുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

July 14, 2024
Entertainment

‘കാന്താര കണ്ടപ്പോള്‍ ആക്ഷന്‍ സിനിമയുമായി ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് തോന്നിപ്പോയി’; പ്രശാന്ത് നീല്‍

December 19, 2023
Entertainment

നടൻ പൂജപ്പുര രവി അന്തരിച്ചു

June 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?