EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഇന്ത്യയുടെ വിധി ഉടനറിയാം’; വോട്ടെണ്ണൽ എട്ട് മണി മുതൽ, ആദ്യഫലസൂചനകൾ ഒൻപത് മണിയോടെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ഇന്ത്യയുടെ വിധി ഉടനറിയാം’; വോട്ടെണ്ണൽ എട്ട് മണി മുതൽ, ആദ്യഫലസൂചനകൾ ഒൻപത് മണിയോടെ
News

‘ഇന്ത്യയുടെ വിധി ഉടനറിയാം’; വോട്ടെണ്ണൽ എട്ട് മണി മുതൽ, ആദ്യഫലസൂചനകൾ ഒൻപത് മണിയോടെ

Web Desk
Last updated: June 4, 2024 1:00 AM
Web Desk
Published: June 4, 2024
Share

ദില്ലി: ഇന്ത്യയുടെ വിധി അൽപസമയത്തിനകം അറിയാം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ എട്ട് മണിയോടെ ആരംഭിക്കും. ആദ്യം പോസ്റ്റ് ബാലറ്റ് വോട്ടുകളും പിന്നീട് ഇലക്ട്രോണിക്ക് വോട്ടിം​ഗ് മെഷീനുകളെ വോട്ടുകളും എണ്ണും. ഒൻപത് മണിയോടെ ആദ്യഫലസൂചനകൾ ലഭ്യമാകും. 11 മണിയോടെ തെര‍ഞ്ഞെടുപ്പ് ചിത്രം തെളിയും.

എക്സിറ്റ് പോളുകൾ പ്രവചിച്ച മൃ​ഗീയ ഭൂരിപക്ഷം ബിജെപി ക്യാംപിൻ്റെ ആത്മവിശ്വാസം ഏറ്റുകയാണ്. ആഘോഷപരിപാടികൾക്കുള്ള ഒരുക്കങ്ങൾ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. രാഷ്ട്രപതി ഭവനുമായി ചേ‍ർന്ന് സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജൂൺ പത്തിനകം സത്യപ്രതിജ്ഞ നടത്താനാണ് ബിജെപിയുടെ നീക്കം. 800‌0 മുതൽ 10000 വരെ അതിഥികൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തും എന്നാണ് സൂചന.

മൂന്നാം മോദി സർക്കാരിൻ്റെ രൂപീകരണ ച‍ർച്ചകൾ അണിയറയിൽ തുടങ്ങിയെന്ന വിവരവും ഇതിനോടകം വന്നിട്ടുണ്ട്. കാലാവധി പൂ‍ർത്തിയാക്കുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ മന്ത്രിസഭയിൽ ചേരുമെന്നാണ് സൂചന. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടതും അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തുന്നു. നിതീഷ് കേന്ദ്രമന്ത്രിസഭയിൽ ചേരുമെന്നും ബിഹാറിൽ ബിജെപി മുഖ്യമന്ത്രി വരുമെന്നുമുള്ള തരത്തിൽ വാർത്തകൾ വരുന്നുണ്ട്. ദേവേന്ദ്ര ഫഡ്നാവിസ്, ശിവരാജ് സിം​ഗ് ചൗഹാൻ തുടങ്ങിയവർ മൂന്നാം മോദി സർക്കാരിലെ നിർണായക പദവികളിലെത്തുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. രണ്ടാം മോദിസർക്കാരിലെ അറുപത് ശതമാനം മന്ത്രിമാർക്കും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് ചില ദേശീയമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ക്യാബിനറ്റ് രൂപീകരണ ചർച്ചകളിലേക്ക് ബിജെപി കടന്നെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെടാതെയാണ് കോൺ​ഗ്രസും ഇന്ത്യ മുന്നണി കക്ഷി നേതാക്കളും മുന്നോട്ട് പോകുന്നത്. ഇന്നലെ വൈകിട്ട് ചേർന്ന് ഇന്ത്യ മുന്നണി നേതാക്കളുടെ യോ​ഗം സാധ്യതയുള്ള സീറ്റുകളുടെ കണക്കെടുത്തു. 296 സീറ്റുകളിൽ ജയസാധ്യതയുണ്ടെന്നാണ് വിവിധ പാർട്ടി നേതാക്കൾ നൽകിയ കണക്ക് വച്ച് കോൺ​ഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുൻ ഖാർ​ഗെ പറഞ്ഞത്. വോട്ടെടുപ്പ് പൂർത്തിയാവും വരെ അതീവ ജാ​ഗ്രതയോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്തുവെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്.

 

 

 

 

 

TAGGED:amit shaBJPjp naddaloksabha Election 2024loksabha pollsModiModi 3.0Narendra Modi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഓൺലൈൻ പ്രസവം! വാട്സാപ്പിലൂടെ സുഖപ്രസവം നടത്തി ഒരു ഡോക്ടർ

February 13, 2023
Diaspora

മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി

December 22, 2024
News

അടുത്ത രണ്ട് ദിവസം കേരളത്തിൽ മിതമായ തോതിൽ മഴയ്ക്ക് സാധ്യത

January 10, 2024
News

കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു

September 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?