വിദ്യാഭ്യാസ ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസി. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി ബൈജൂസും മെസിയും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. ബൈജൂസ് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെസ്സിയുമായുള്ള കരാര്‍.
ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ഇനി മുതല്‍ ബൈജൂസിന്റെ വിദ്യാഭ്യാസ ക്യാംപെയ്‌നുകളില്‍ മെസ്സിയും പങ്കെടുക്കും. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ബൈജൂസിന്റെ പ്രഖ്യാപനം.