യുഎഇയില്‍ കേരളത്തിന്റെ തനത് രുചികൂട്ടൊരുക്കി മലയാളികളുടെയും വിവിധ ദേശക്കാരുടെയും ഇഷ്ട ഭക്ഷണ കലവറയായ ദുബൈ അല്‍ഖിസൈസിലെ ‘ലല്ലുമാസ് ഹോംലി ഫുഡ് റസ്റ്റോറന്‍റ് കരാമയിലും പ്രവര്‍ത്തനം ആരംഭിച്ചു .
2017ലാണ് അല്‍ഖിസൈസില്‍ വീടനുഭവം നല്‍കുന്ന മലയാളി രുചികൂട്ടുകളുമായി ലല്ലുമ്മാസ് ഹോംലി ഫുഡ് റസ്റ്റോറന്‍റ് പ്രവര്‍ത്തനം തുടങ്ങിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ യു.എ.ഇയിലുടനീളം 10 ഔട്ലെറ്റുകൾ കൂടി തുടങ്ങാനും ലല്ലുമ്മാസ് ടീം പദ്ധതിയുണ്ട്.
കരാമയിലെ ലല്ലുമ്മാസ് റസ്റ്റോറന്‍റ് പാര്‍ട്ടി ഹാളുകള്‍ ഉള്‍പ്പെടെ 4000 ചതുരശ്ര അടി വിസ്തൃതിയില്‍ വിപുല സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. . ഇത് പുതുതായി തുറന്ന കരാമയിലെ ലല്ലുമ്മാസ് ഒൗട്ട്ലെറ്റിലും അനുഭവിക്കാനാകും. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളിലേക്കും ലല്ലുമ്മാസ് പ്രവര്‍ത്തനം വ്യാപിപ്പിക്കും. സംരംഭകര്‍ക്ക് കൂടി അവസരം നല്‍കുന്ന രീതിയിലാകും ലല്ലുമ്മാസിന്‍െറ വിപുലീകരണ പ്രവൃത്തികള്‍. സംയുക്ത സംരംഭ രീതിയും ഫ്രാഞ്ചൈസി രീതികളും സ്വീകരിക്കും.
ഭക്ഷ്യ വിഭവങ്ങള്‍ ശരീരത്തിനും മനസിനും ഒരുപോലെ പോഷണം നല്‍കണമെന്നത് ലല്ലുമാസ് റസ്റ്റോറന്‍റ്’ലക്ഷ്യമിടുന്നതായും സ്ഥാപകയും പ്രധാന പാചകക്കാരിയുമായ ഫാത്തിമ അര്‍സൂവും അവരുടെ മാതാവ് റംല ഹുസൈൻ എന്ന ലല്ലുമ്മയും വ്യക്തമാക്കുന്നു. നാടന്‍ മസാലകൂട്ടുകള്‍ക്കൊപ്പം ശുദ്ധമായ പലചരക്ക്-പച്ചക്കറി-മാംസ ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നുവെന്നത് ലല്ലുമാസ് റസ്റ്റോറന്‍റിന്‍െറ വിജയഗാഥക്ക് പിന്നിൽ.. വീടകങ്ങളിലെ വൃത്തിയും ശുചിത്വവും കലർപ്പില്ലാത്ത ഭക്ഷണവും സമ്മാനിക്കുന്ന ലല്ലുമ്മാസ് പ്രവാസികളായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് ഗൃഹാതുര ഓര്‍മകളും ആരോഗ്യപരമായ ഭക്ഷണവും കൂടിയാണെന്ന് ലല്ലുമ്മാസ് ഡയറക്ടര്‍ ഡോ. അനീസ് അഭിപ്രായപ്പെട്ടു.