EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന്റെ പോസ്റ്റർ വാചകം ചർച്ചയാവുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന്റെ പോസ്റ്റർ വാചകം ചർച്ചയാവുന്നു
EntertainmentNews

‘തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’; ‘ന്നാ താൻ കേസ് കൊട് ‘ ചിത്രത്തിന്റെ പോസ്റ്റർ വാചകം ചർച്ചയാവുന്നു

News Desk
Last updated: August 11, 2022 8:06 AM
News Desk
Published: August 11, 2022
Share

റിലീസിന് മുൻപേ പ്രശസ്തി പിടിച്ചു പറ്റിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ‘ ന്നാ താൻ കേസ് കൊട് ‘. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ റിപ്രൊഡ്യൂസ് ചെയ്തു പുറത്തിറങ്ങിയ ‘ ദേവദൂതർ പാടി ‘ എന്ന ഗാനവും ചാക്കോച്ചന്റെ വ്യത്യസ്തമായ ഡാൻസും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.

ഇന്ന് തീയറ്ററുകളിൽ റിലീസിനെത്തിയ ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട പോസ്റ്റർ വാചകങ്ങൾ ചർച്ചയാവുകയാണ്. “തീയറ്ററിലേക്കുള്ള വഴിയിൽ കുഴികളുണ്ട്, എന്നാലും വന്നേക്കണേ ” എന്നാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്ന വാചകങ്ങൾ. നിലവിൽ ദേശീയപാതയിലുള്ള കുഴികളുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ ഈ പരസ്യ വാചകം സർക്കാരിനെ വിമർശിക്കുകയാണ് എന്ന തരത്തിൽ സൈബറിടങ്ങളിൽ വലിയ രീതിയിലുള്ള അക്രമങ്ങളാണ് സിനിമയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ആണ് പലതും.

സിനിമയുടെ ഉള്ളടക്കം റോഡിലെ കുഴിയുമായി ബന്ധപ്പെട്ടതാണ്. ട്രെയിലറിലുടനീളം അത് വ്യക്തവുമാണ്. രാഷ്ട്രീയക്കാരെയും മറ്റ് പൊതു ജനങ്ങളെയും വിമർശിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്നും മനസിലാക്കാം. നിലവിലെ സൈബർ അക്രമണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നുള്ളവരും രാഷ്ട്രീയ പ്രവർത്തകരും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ” സമകാലിക, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ തന്നെയാണ് കലാരൂപങ്ങളിലൂടെ പ്രതിഫലിക്കുന്നത്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം അത് യഥാർത്യവുമാണ്. റോഡ് മുഴുവനും ഇപ്പോൾ കുഴികളാണ്, മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം വിമർശനങ്ങളെ പോസിറ്റീവ് ആയ രീതിൽ മാത്രം കാണുക, അതിന്റെ പേരിൽ സിനിമയെ ബഹിഷ്കരിക്കാതിരിക്കുക ” ജോയ് മാത്യു പറഞ്ഞു.

“നന്മകളെ മാത്രം ഫോക്കസ് ചെയ്യൂ. ചിത്രത്തിന്റെ പരസ്യത്തിനപ്പുറം സിനിമയുടെ ഉള്ളടക്കത്തെയാണ് മാനിക്കേണ്ടത്. സത്യം മനസിലാക്കി മാത്രം പ്രതികരിക്കുക. നെഗറ്റിവിറ്റി പടർത്താതിരിക്കുക.” സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

ഏറെ നാളായി ദേശീയ പാത കുഴിയടക്കൽ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസ്‌ നേതാവ് വി ഡി സതീശൻ എം എൽ എ യും സമാനമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചത്. സിനിമയിലെ പരസ്യ വാചകത്തെ നിലവിലെ സാമൂഹിക പ്രശ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സത്യസന്ധമായ കാര്യമാണെന്നും ഒരു കലാരൂപമെന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്രത്തെ ഇല്ലാതാക്കാൻ പറ്റില്ലായെന്നുമാണ് അദ്ദേഹം പറഞ്ഞത്.

TAGGED:kunchacko bobanmovie posternna thaan case kodu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ

You Might Also Like

News

കെല്‍ട്രോണിനെ മറയാക്കിയുള്ള കൊള്ള, എഐ ക്യാമറ സ്ഥാപിച്ചതില്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

April 23, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

December 10, 2022
News

ദീപാവലി ആഘോഷനിറവിൽ രാജ്യം

October 24, 2022
News

‘അബ്രഹാമിക് ഫാമിലി ഹൗസ്’, യു എ ഇ യിൽ തുറന്നു

February 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?