EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി പി. ആര്‍ ജിജോയ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി പി. ആര്‍ ജിജോയ്
News

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി പി. ആര്‍ ജിജോയ്

Web News
Last updated: May 20, 2023 12:10 PM
Web News
Published: May 20, 2023
Share

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടറായി പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്ര വിഭാഗം ഡീനിന്റെ ചുമതല നിര്‍ഹിക്കുകയായിരുന്ന പി ആര്‍ ജിജോയ്‌യെ നിയമിച്ചു. ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനുമാണ് മലയാളിയായ പി. ആര്‍ ജിജോയ്.

ജിജോയിയെ ഡയറക്ടറായി നിയമിക്കുന്നതായി ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ചലച്ചിത്ര നടനും നാടക പ്രവര്‍ത്തകനുമായ ജിജോയ് പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ കൂടിയാണ്.

വിഖ്യാത ചലച്ചിത്രകാരന്‍ സയീദ് മിര്‍സയെ ചെയര്‍മാനായി നിയമിതനായതിന് പിന്നാലെയാണ് ഡയറക്ടര്‍ നിയമനവും വന്നിരിക്കുന്നത്. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്ര പഠന സ്‌കൂളുകളുടെ ഒന്നാം നിരയിലേക്ക് ഉയര്‍ത്താന്‍ വേണ്ടിയാണിതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ജാതി അധിക്ഷേപം നടത്തിയെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയെതുടര്‍ന്ന്് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് ജിജോയിയെ നിയമിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് തിയേറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ്ക്ക്, പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എം.ഫിലുമുണ്ട്.

55ഓളം ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും അഭിനയിച്ച ജിജോയ് 25 ഹ്രസ്വചിത്രങ്ങളിലും പത്ത് സീരിയലുകളിലും വേഷമിട്ടു. 400 അന്താരാഷ്ട്ര നാടകമേളകളില്‍ അഭിനേതാവി പങ്കാളിയായി. നാല് വര്‍ഷം സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കാലാകാര സ്‌കോളര്‍ഷിപ്പും നേടിയ ജിജോയ് 2014 മുതല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ്.

TAGGED:kr narayaanan film institutePR Jijoy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

News

അരിക്കൊമ്പന് ആദ്യ മയക്കുവെടി വച്ചു: ഭീഷണിയായി ചക്കക്കൊമ്പൻ പരിസരത്ത്

April 29, 2023
News

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോ​ഗ്യനാക്കി

January 14, 2023
News

സൗദിയിലെ ഷോപ്പിങ് ഉത്സവ നഗരിക്ക് ഗിന്നസ് റെക്കോർഡ്

October 3, 2022
News

ഗ്ലോബൽ വില്ലജ് നാളെ അടയ്ക്കും

April 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?