EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചാൾസ് രാജാവിന്റെ പത്നി ചികിത്സക്കായി ബം​ഗളൂരുവിലെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചാൾസ് രാജാവിന്റെ പത്നി ചികിത്സക്കായി ബം​ഗളൂരുവിലെത്തി
News

ചാൾസ് രാജാവിന്റെ പത്നി ചികിത്സക്കായി ബം​ഗളൂരുവിലെത്തി

News Desk
Last updated: October 24, 2022 8:30 AM
News Desk
Published: October 24, 2022
Share

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ്റെ പത്നി കാമില പാർക്കർ ഹൊളിസ്റ്റിക് ചികിത്സയ്ക്കായി ബം​ഗളൂരുവിലെത്തി. ദിവസങ്ങൾ നീണ്ടുന്ന ചികിത്സയാണിത്. മലയാളിയായ ഡോക്ടർ ഐസക് മത്തായി നൂറനാൽ ഡയറക്ടറായ സൗഖ്യ ഹൊളിസ്റ്റിക് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിലാണ് ചികിത്സ. 2010 മുതൽ കാമില ഏഴ് തവണ ചികിത്സയ്ക്കായി സൗഖ്യയിലെത്തിയിട്ടുണ്ട്. ഈ മാസം 28ന് ചികിത്സ പൂർത്തിയാക്കി ബ്രിട്ടണിലേക്ക് മടങ്ങും.

വ്യാഴാഴ്ച ബ്രിട്ടീഷ് എയർവൈസ് വിമാനത്തിലാണ് കാമില ബെംഗളൂരുവിലെ കെമ്പെ ഗൗഡ രാജാന്തര വിമാനത്താവളത്തിലെത്തിയത്. എലീറ്റ് ഫോഴ്സിൻ്റെ റോയൽ പ്രൊട്ടക്ഷൻ സ്ക്വാഡ് അംഗങ്ങളും സ്കോട്ട്ലൻഡ് യാർഡും കാമിലയെ വൈറ്റ്ഫീൽഡിലെ സൗഖ്യ ഹൊളിസ്റ്റിക് സെൻ്റർ വരെ അനുഗമിച്ചു. സൗഖ്യയുടെ ചെയർമാനും സ്ഥാപകനുമായ ഹോമിയോ ഡോക്ടർ ഐസക് മത്തായി വയനാട് സ്വദേശിയാണ്. അതേസമയം 2019ൽ കാമിലയ്ക്കൊപ്പം സൗഖ്യയിൽ വച്ചാണ് ചാൾസ് രാജാവ് തൻ്റെ 71ആം പിറന്നാൾ ആഘോഷിച്ചത്.

യോഗ, മെഡിറ്റേഷൻ തുടങ്ങിയവ ഉൾപ്പെടുന്ന ചികിത്സാ രീതിയാണ് ഇവിടെയുള്ളത്. സൗഖ്യയിൽ അഞ്ച് കിടപ്പുമുറികളും ഒരു സ്വകാര്യ പൂന്തോട്ടവുമുള്ള സൂട്ടിന് ഒരു രാത്രി 7 ലക്ഷം രൂപയാണ് വാടക. ആകെ 25 മുറികളേ സൗഖ്യയിലുള്ളൂ. അതിസമ്പന്നരായ, വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരും രാഷ്ട്രീയക്കാരും കച്ചവടക്കാരുമാണ് സൗഖ്യയിൽ ചികിത്സയ്ക്കായി എത്താറുള്ളത്. ഇവരോട് പണം കുറച്ച് വാങ്ങാറില്ലെന്ന് ഐസക് മത്തായി പറയുന്നു. ഇവരിൽ നിന്നും ഒരു തവണ ചികിത്സയ്ക്ക് 10,000 ഡോളർ വരെയാണ് ഫീസ് ഈടാക്കുക.

TAGGED:Camilla ParkerKing Charles
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

രണ്ട് ദിവസത്തിൽ ചൂട് നാല് ഡി​ഗ്രി വരെ ഉയരാം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

April 22, 2023
News

ഇന്ത്യൻ നാവികസേനയ്ക്ക് ഇനി പുതിയ പതാക

August 31, 2022
News

‘ഷബാബ് ഒമാൻ II’ മൊറോക്കോ വിട്ടു; ഇനി സ്പെയിനിലേക്ക്

September 10, 2022
News

മാംസം തീനി ബാക്ടീരിയകൾ പെരുകുന്നു: കടലിൽ കുളിക്കുന്നവർ ജാഗ്രതൈ

March 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?