EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സലാലായിൽ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സലാലായിൽ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം
News

സലാലായിൽ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം

News Desk
Last updated: June 21, 2023 7:04 AM
News Desk
Published: June 21, 2023
Share

സുന്ദരിയായി പച്ച പുതച്ച പ്രകൃതിക്കൊപ്പം മഞ്ഞും ചാറ്റൽ മഴയും ചേരുന്ന സലാലയിലെ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം. കടുത്ത ചൂടിൽ നിന്നും ആശ്വാസമായി ചാറ്റൽ മഴ കുളിരു പകരുന്ന കാലാവസ്ഥയായതിനാൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഒട്ടനവധിയാളുകൾ ഇനിയുള്ള ദിവസങ്ങളിൽ സലാലയിലേക്കെത്തും. സെപ്റ്റംബർ 21 വരെയാണ് ഖരീഫ് സീസൺ.

വേനലവധിയും പെരുന്നാൾ അവധിയും ഒരുമിച്ചെത്തിയതിനാൽ സലാലയിൽ ഇത്തവണ കൂടുതൽ വിനോദ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ ഉൾപ്പടെ വിവിധ ജിസിസി രാജ്യങ്ങൾ ടൂർ പാക്കേജുകളും, വിമാന കമ്പനികൾ പ്രത്യേക വിമാന സർവീസുകളും പ്രഖ്യാപിച്ചു കഴിഞ്ഞു.ജിസിസി രാജ്യങ്ങളിൽ നിന്നും ഒമാനിലെ മാറ്റ് പ്രദേശങ്ങളിൽ നിന്നുമാണ് സാധാരണ ഗതിയിൽ ഒട്ടേറെപ്പേർ എത്താറുള്ളത്.

ഖരീഫ് സീസണിന്റെ വരവറിയിച്ച് കഴിഞ്ഞ ദിവസങ്ങളിലായി സലാലയിൽ ചെറിയതോതിലുള്ള ചാറ്റൽ മഴ അനുഭവപ്പെട്ടിരുന്നു.ചൂടിനെ ശമിപ്പിച്ച് കൊണ്ട് മഴ പെയ്തതിനാൽ മലനിരകൾ ഇതിനോടകം തന്നെ പച്ചപ്പണിഞ്ഞു കഴിഞ്ഞു. ടൂറിസ്റ്റുകളുടെ വരവിനോടനുബന്ധിച്ച് ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാർ ഗവർണറേറ്റിന്റെയും കീഴിൽ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു

TAGGED:khareef seasonOmansalalah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ
  • പെട്ടിതുറക്കുന്നു, വിധിയറിയാൻ വെമ്പി കേരളം, തമിഴ്നാട്ടിലും ബം​ഗാളിലും അസ്സമിലും വോട്ടെണ്ണൽ
  • പ്രവാസികൾക്ക് ആശ്വാസമായി എബിസി കാർഗോയുടെ ഈദ് സ്പെഷ്യൽ സർവീസ്

You Might Also Like

News

ലോകത്തിന്റെ നെറുകയിൽ ഷാരൂഖ് ഖാൻ തെളിഞ്ഞു

September 29, 2022
News

വൈകാരിക കുറിപ്പുമായി നടി: ഇരയോ അതിജീവിതയോ അല്ല, താനൊരു മനുഷ്യസ്ത്രീ

December 19, 2025
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024
NewsSports

സബാഷ് സഞ്ജു; എ ടീം നായകനായി വിജയത്തുടക്കം

September 22, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?