EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അത് നടന്ന് പോയ്‌ക്കോട്ടെ’, കേരളവര്‍മ കോളേജ് യൂണിയന്‍ റീകൗണ്ടിങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പാള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അത് നടന്ന് പോയ്‌ക്കോട്ടെ’, കേരളവര്‍മ കോളേജ് യൂണിയന്‍ റീകൗണ്ടിങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പാള്‍
News

‘അത് നടന്ന് പോയ്‌ക്കോട്ടെ’, കേരളവര്‍മ കോളേജ് യൂണിയന്‍ റീകൗണ്ടിങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പാള്‍

Web News
Last updated: November 2, 2023 4:25 PM
Web News
Published: November 2, 2023
Share

കേരളവര്‍മ കോളേജിലെ വിവാദമായ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇടപെട്ടെന്ന് പ്രിന്‍സിപ്പല്‍. റീകൗണ്ടിങ്ങിനിടെ തര്‍ക്കമുണ്ടായപ്പോള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജര്‍കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ത്തിവെക്കേണ്ടതില്ലെന്നും റീകൗണ്ടിംഗ് തുടര്‍ന്നോട്ടെ എന്നും പറയുകയായിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

പോളിംഗ് നടപടികള്‍ മറ്റു പ്രശഅനങ്ങളൊന്നുമില്ലാതെ നല്ല രീതിയില്‍ നടന്നു. വോട്ടെണ്ണലും പ്രശ്‌നമില്ലാതെയാണ് നടന്നത്. ടാബുലേഷന്‍ വിങ്ങില്‍ നിന്ന് അറിഞ്ഞത് പ്രകാരം വോട്ടെണ്ണലില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷം വന്നു. ഇതോടെ എസ്.എഫ്.ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ റീകൗണ്ടിംഗ് നടന്നു.

റീകൗണ്ടിംഗ് നടക്കുന്ന സമയത്ത് അവിടെ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായി. അങ്ങനെ റീ കൗണ്ടിംഗ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റീ കൗണ്ടിംഗ് നിര്‍ത്തിവെക്കേണ്ടതില്ലെന്നും തുടരട്ടെയെന്നും നിര്‍ദേശിക്കുകയായിരുന്നു. കോളേജിന്റെ മാനേജര്‍ പറഞ്ഞാല്‍ അനുവദിക്കുകയല്ലേ നിവൃത്തിയുള്ളു എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ടീച്ചറേ അതു നടന്നു പോയക്കോട്ടെ എന്ന രീതിയിലാണ് അദ്ദേഹം പറഞ്ഞതെന്നും എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും പ്രധാന അധ്യാപിക പറഞ്ഞു.

അതേസമയം കോളേജില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ബാക്കി കാര്യങ്ങള്‍ കമ്മിറ്റി കൂടി പിന്നാലെ തീരുമാനിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന്‍ ഇതുവരെ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

TAGGED:college unionkerala varma college
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

കെ വി തോമസിന് ക്യാബിനറ്റ് പദവി; സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയിലേക്ക്

January 19, 2023
News

ബ്രിട്ടൺ: രക്തദാനം ചെയ്ത് ലോക റെക്കോർഡ് നേടി ‘ഹു ഈസ്‌ ഹുസൈൻ’

September 19, 2022
News

ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ അവസാനിപ്പിച്ച് ഫെയ്സ്ബുക്ക്

October 15, 2022
News

232 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

February 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?