തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് എന്നതായിരുന്നു ഇപ്രാവശ്യത്തെ പ്രത്യേകത.
മുഖ്യമന്ത്രി വിഡി സതീശൻ മുന്നോട്ട് വച്ച പുതുയുഗ കേരളം എന്ന ലക്ഷ്യത്തിലേക്ക് വഴി തുറക്കുന്ന തരത്തിലുള്ള വിപ്ലവകരമായ പദ്ധതികളാണ് പുതിയ ബജറ്റിൽ അവതരിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുൻപേ തന്നെ സതീശൻ മുന്നോട്ട് വച്ച പോർട്ട് സിറ്റി ആശയത്തോട് യോജിക്കുന്ന തരത്തിലുള്ളതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ.
കേരളത്തിന്റെ കടൽത്തീര സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുന്നതിനായി ‘മിഷൻ സമുദ്ര’ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 400 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ലോകോത്തര മാരിടൈം ശക്തിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലക്ഷ്യമിടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയിൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും. സംസ്ഥാനത്ത് പുതിയൊരു കപ്പൽ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനൊപ്പം, സമുദ്ര പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാൻ ‘തെക്കൻ കേരള എക്കണോമി കോറിഡോർ’ പദ്ധതിയും ബജറ്റിൽ വിഭാവനം ചെയ്യുന്നു. ഈ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ബന്ധിപ്പിക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് എക്കണോമി കോറിഡോർ സ്ഥാപിക്കുന്നത്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി ഒരു വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ബജറ്റവതരണത്തിൽ കൂടുതൽ പ്രഖ്യാപനങ്ങൾ തുടരുകയാണ്.
കേരള ബജറ്റ് 2026
- കേരള ബജറ്റ് 2026
- ജോൺസൺ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ സംഗീത അക്കാദമി
- എം.ടി വാസുദേവൻ നായരുടെ സ്മരണാർത്ഥം കോഴിക്കോട് കൾച്ചറൽ പാർക്ക്
- അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദിയൊരുക്കും
- ജെ.സി ഡാനിയലിൻ്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി
- മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- വിഴിഞ്ഞം അടക്കം തുറമുഖങ്ങൾ ഉൾപ്പെടുത്തി സമഗ്ര വികസനപദ്ധതി
- കിഫ്ബി നടത്തിപ്പിൽ മാറ്റം വരും – പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കും
- കേരളത്തിൽ ടൂറിസത്തെ മുൻഗണനാ മേഖലയിലേക്ക് മാറ്റും
- ടൂറിസം രംഗത്തെ വ്യവസായമായി പ്രഖ്യാപിക്കും
- വിലങ്ങാട് പാക്കേജ് നടപ്പാക്കാൻ 50 കോടി
- ആലപ്പുഴയിലെ ഹൗസ് ബോട്ട് മാലിന്യം സംസ്കരിക്കാൻ പ്ലാൻ്റ് നിർമ്മിക്കും
- പാതിരാമണൽ ഇക്കോടൂറിസം പദ്ധതി നടപ്പാക്കും
- വിഴിഞ്ഞം തുറമുഖ റെയിൽ – തുരങ്ക പദ്ധതി വേഗത്തിൽ പൂർത്തിയാക്കും
- തേക്കിൻ കാട് മൈതാനം നവീകരിക്കാൻ 10 കോടി
- ശിവഗിരി പ്ലാൻ്റിനം ജൂബിലി കൺവൻഷൻ സെൻ്റർ നിർമ്മാണത്തിന് അഞ്ച് കോടി ധനസഹായം
- കോളേജ് ക്യാംപസുകളിലെ പ്ലേ ഏരിയകൾ ഉപയോഗയോഗ്യമാകും
- 2036 ഒളിംപിക്സ് ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി നടപ്പാക്കും
- കാസർഗോഡ്, ഇടുക്കി, മഞ്ചേരി, വയനാട് മെഡി.കോളേജുകളുടെ വികസനത്തിന് നടപടി എടുക്കും
- തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡി.കോളേജിനും ഹരിപ്പാട് മെഡി.കോളേജിനുമായി നൂറ് കോടി
- സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും
- ഉമ്പായിയുടെ സ്മരണാർത്ഥം സംഗീത അക്കാദമി സ്ഥാപിക്കും
- മലപ്പുറം കോഹിന്നൂരിൽ നിന്നും കരിപ്പൂരിലേക്ക് എലവേറ്റഡ് ഹൈവേ സ്ഥാപിക്കും
- ബത്തേരിയിൽ പുതിയ ഗവ. കോളേജ് സ്ഥാപിക്കും


