EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാർ: ഔദ്യോഗിക വസതി വേണ്ട, സ്റ്റാഫ് അംഗങ്ങളെ കുറയ്ക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാർ: ഔദ്യോഗിക വസതി വേണ്ട, സ്റ്റാഫ് അംഗങ്ങളെ കുറയ്ക്കും
News

സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാർ: ഔദ്യോഗിക വസതി വേണ്ട, സ്റ്റാഫ് അംഗങ്ങളെ കുറയ്ക്കും

Web Desk
Last updated: December 27, 2023 7:50 PM
Web Desk
Published: December 27, 2023
Share

തിരുവനന്തപുരം: നിയുക്ത മന്ത്രി കെ ബി ​ഗണേഷ് കുമാറിന് സിനിമ വകുപ്പ് വേണമെന്ന് കേരള കോൺ​ഗ്രസ് (ബി). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോൺ​ഗ്രസ് ബി ചെയർമാൻ ​ഗണേഷ് കുമാർ കത്ത് നൽകി. മന്ത്രിയായാൽ തനിക്ക് ഔദ്യോ​ഗിക വസതി വേണ്ടെന്നും സ്റ്റാഫ് അം​ഗങ്ങളുടെ എണ്ണം കുറയ്ക്കാൻ തയ്യാറാണെന്നും ​ഗണേഷ് കുമാ‍ർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

നവ കേരള സദസ്സിന് പിന്നാലെ ഡിസംബർ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. ആൻ്റണി രാജുവും അഹമ്മദ് ദേവ‍ർകോവിലും രാജിവച്ച ഒഴിവിലാണ് പുതിയ മന്ത്രിമാരുടെ വരവ്. പുതിയ മന്ത്രിമാ‍ർ വരുന്ന സാഹചര്യത്തിൽ നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. ​പ്രധാനപ്പെട്ട ഒരു വകുപ്പ് കൂടാതെ സിനിമാ വകുപ്പ് കൂടി വേണമെന്നാണ് ഇപ്പോൾ ​ഗണേഷ് ആവശ്യപ്പെടുന്നത്. നിലവിൽ സജി ചെറിയാനാണ് സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

ഏത് വകുപ്പാണ് അനുവദിക്കുന്നതെന്ന് അറിയില്ലെന്നും ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും നേരത്തെ ​ഗണേഷ് കുമാ‍ർ പറഞ്ഞിരുന്നു. വിവാദങ്ങൾ ഒഴിവാക്കാൻ ചില പദ്ധതികളുണ്ട്, മന്ത്രിയെന്ന നിലയിൽ വെറുതെ ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യമെന്നും പറഞ്ഞ ​ഗണേഷ് കുമാ‍ർ മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം സിനിമയിൽ അഭിനയിക്കുമെന്നും വ്യക്തമാക്കി.

2001 മുതൽ പത്തനാപുരം എംഎൽഎയായ കെ.ബി ഗണേഷ് കുമാർ. 2001 ൽ എ കെ ആൻറണി സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നു. 22 മാസങ്ങൾക്ക് ശേഷം പിതാവ് ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി അദ്ദേഹം മന്ത്രി സ്ഥാനമൊഴിഞ്ഞു. 2011 ൽ ഉമ്മൻചാണ്ടി സർക്കാരിൽ വനം, കായികം, സിനിമ എന്നീ വകുപ്പുകളുടെ മന്ത്രിയായി ​ഗണേഷ് കുമാ‍ർ ചുമതലയേറ്റെങ്കിലും ആദ്യ ഭാര്യ യാമിനി തങ്കച്ചി നൽകിയ ​ഗാർഹിക പീഡന പരാതിയെ തുടർന്ന് രാജിവയ്ക്കേണ്ടി വന്നു.

TAGGED:Ganesh kumarKB Ganesh kumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍

September 24, 2023
News

ബഹ്‌റൈനിൽ ഇ-പാസ്പോർട്ടുകൾ നിലവിൽ വന്നു, മാർച്ച്‌ 20 ന് പുറത്തിറക്കും 

March 13, 2023
News

അക്രമസംഭവങ്ങള്‍ ഉണ്ടാവാന്‍ ഗവര്‍ണര്‍ നടത്തുന്ന പൊറാട്ടു നാടകം; സമരവുമായി മുന്നോട്ടെന്ന് പി എം ആര്‍ഷോ

January 27, 2024
News

വിജിന്‍ എംഎല്‍എയെ മനസിലായില്ലെന്ന് എസ്.ഐ, അന്വേഷണ സംഘത്തിന് മൊഴി

January 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?