EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കര്‍ണാടകയുടെ ‘കൈ’പിടിക്കാന്‍ കോണ്‍ഗ്രസ്? വോട്ടെണ്ണല്‍ തുടരുമ്പോള്‍ നേട്ടമുണ്ടാക്കാനാകാതെ ബിജെപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കര്‍ണാടകയുടെ ‘കൈ’പിടിക്കാന്‍ കോണ്‍ഗ്രസ്? വോട്ടെണ്ണല്‍ തുടരുമ്പോള്‍ നേട്ടമുണ്ടാക്കാനാകാതെ ബിജെപി
News

കര്‍ണാടകയുടെ ‘കൈ’പിടിക്കാന്‍ കോണ്‍ഗ്രസ്? വോട്ടെണ്ണല്‍ തുടരുമ്പോള്‍ നേട്ടമുണ്ടാക്കാനാകാതെ ബിജെപി

Web News
Last updated: May 13, 2023 5:01 AM
Web News
Published: May 13, 2023
Share

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍. നഗര മേഖലകളിലും കോണ്‍ഗ്രസ് മുന്നിലാണ്. കോണ്‍ഗ്രസ് ക്യാംപുകളില്‍ വലിയ തരത്തിലുള്ള വിജയാഘോഷമാണ് നടക്കുന്നത്.

തീര മേഖലകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ആദ്യഫല സൂചനകല്‍ പുറത്തുവരുമ്പോള്‍ ലിംഗായത്ത് വോട്ടുകള്‍ ബിജെപിയെ പിന്തുണച്ചില്ലെന്നാണ് നിരീക്ഷണം. തീര മേഖലകളില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

രാവിലെ എട്ട് മണിമുതലാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാലേ ഭരണാധികാരം ലഭിക്കൂ.

ബി.ജെ.പിക്ക് രാഷ്ട്രീയമായി ഏറെ തിരിച്ചടി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കല്ലുകടി നേരിടേണ്ടി വന്ന പാര്‍ട്ടിക്ക് ലക്ഷ്മണ്‍ സാവഡി അടക്കമുള്ള നേതാക്കളെ നഷ്ടമായി.

കര്‍ണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്നുമാണ് ജനവിധി നേരിടുന്നത്. എച്ച്ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലും സിദ്ധരാമയ്യ വരുണയിലുമാണ് മത്സരിക്കുന്നത്.

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് (സി) മണ്ഡലത്തില്‍ നിന്നും ലക്ഷ്മണ്‍ സാവഡി അത്തനിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മണ്‍ സാവഡിയുടെയും കൂടുമാറ്റം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.

TAGGED:CongressKarnataka Assembly
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

October 11, 2022
News

‘തലേദിവസം ഡൊമിനിക്കിന് ഒരു കോള്‍ വന്നു’; കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നതായി സംശയം

October 31, 2023
News

സൽമാൻ റുഷ്ദിയെ കൊല്ലാൻ ശ്രമിച്ച പ്രതിയ്ക്ക് ഇറാനിയൻ സംഘടന പാരിതോഷികം നൽകും 

February 21, 2023
News

യുഎഇ ചാന്ദ്രദൗത്യം; റാഷിദ്‌ റോവർ നാളെ ചന്ദ്രനിലേക്ക് കുതിക്കും

November 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?