EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ക’ മലയാളം ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ക’ മലയാളം ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ
Entertainment

‘ക’ മലയാളം ട്രൈലെർ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ

Web Desk
Last updated: November 18, 2024 10:42 PM
Web Desk
Published: November 18, 2024
Share

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ മലയാളം പതിപ്പിൻ്റെ ട്രൈലെർ പുറത്ത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദീപാവലി റിലീസായി തെലുങ്കിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ മലയാളം പതിപ്പ് നവംബർ 22- നാണു കേരളത്തിൽ റിലീസ് ചെയ്യുന്നത്. തെലുങ്കിൽ ബ്ളോക്ക്ബസ്റ്റർ വിജയമായ ‘ക’ 50 കോടിയിൽ അധികം ആഗോള കളക്ഷനും വാരിയ ചിത്രമാണ്. ബിഗ് ബജറ്റ് മിസ്‌റ്ററി ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നായകനായ കിരൺ അവതരിപ്പിക്കുന്ന അഭിനയ വാസുദേവ് എന്ന പോസ്റ്റ്മാൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് തുടങ്ങുന്ന ട്രൈലെർ, കൃഷ്ണഗിരി എന്ന ഗ്രാമത്തിൻറെ പശ്‌ചാത്തലത്തിൽ നടക്കുന്ന ചില ദുരുഹമായ സംഭവവികാസങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രണയവും ഡ്രാമയും ആക്ഷനും സസ്‌പെൻസും ഹിപ്നോട്ടിസത്തിന്റെ ആകാംഷയും നിറച്ചാണ് ചിത്രം കഥ പറയുന്നതെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. കിരൺ അബ്ബാവരത്തിന്റെ വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ കാണിച്ച് തരുന്നുണ്ട്. തൻവി റാം, നയനി സരിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം ഒരുക്കിയത്.

മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

Entertainment

പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ

August 4, 2026
Entertainment

പ്രിത്വിരാജിൻ്റെ സൂപ്പർ കാർ സ്വന്തമാക്കി കോഴിക്കോട് സ്വദേശി

March 31, 2023
Entertainment

നടന്‍ വിജയ്ക്ക് നേരെ ചെരുപ്പേറ്, വീഡിയോ വൈറല്‍

December 29, 2023
Entertainment

കേരളത്തിൽ റെക്കോർഡ് ഇടാൻ പുഷ്പ; അഞ്ഞൂറിലേറെ സ്ക്രീനുകളിൽ റിലീസ്

December 3, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?