EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോക്‌സോ കേസ് പരാമര്‍ശം; എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് കെ സുധാകരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോക്‌സോ കേസ് പരാമര്‍ശം; എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് കെ സുധാകരന്‍
News

പോക്‌സോ കേസ് പരാമര്‍ശം; എം വി ഗോവിന്ദനെതിരെ മാനനഷ്ട കേസ് നല്‍കുമെന്ന് കെ സുധാകരന്‍

Web News
Last updated: June 25, 2023 10:01 AM
Web News
Published: June 25, 2023
Share

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞ സംഭവത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കാന്‍ കെ സുധാകരന്‍.

പാര്‍ട്ടി സെക്രട്ടറി കൂടിയായ എം വി ഗോവിന്ദനും പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കുമെതിരെയാണ് കേസ് നല്‍കുക. അതേസമയം കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കുന്നില്ലെന്നും സുധാകരന്‍ അറിയിച്ചു. കെ സുധാകരന്‍ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡും നേതാക്കളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത്.

ചോദ്യം ചെയ്യലിന് ശേഷം താന്‍ പരിപൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും കേസില്‍ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മോന്‍സണ്‍ മാവുങ്കല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരനും സ്ഥലത്തുണ്ടായിരുന്നു എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന. ദേശാഭിമാനി പത്രത്തിലെ വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ഗോവിന്ദന്റെ പരാമര്‍ശം.

എന്നാല്‍ പെണ്‍കുട്ടി അത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് അന്ന് തന്നെ ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. സുധാകരനെതിരായി യാതുന്നും പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

TAGGED:CongresscpimK SudhakaranM V Govindan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

News

കോട്ടയത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ മദ്യലഹരിയിൽ ഗൃഹനാഥൻ അടിച്ചുവീഴ്ത്തി

May 15, 2023
News

കണ്ണീ‍രോടെ വിട, കുവൈത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ വീട്ടിലേക്ക്

June 14, 2024
News

അടുത്ത ചാന്ദ്ര ദൗത്യത്തിനൊരുങ്ങി യുഎഇ

March 8, 2023
News

യുഎഇയിൽ താപനില ഉയരും

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?