EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംസ്ഥാനത്തെ പുതിയ നികുതി തീരുമാനങ്ങളെ വിമർശിച്ച് നടൻ ജോയ് മാത്യു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സംസ്ഥാനത്തെ പുതിയ നികുതി തീരുമാനങ്ങളെ വിമർശിച്ച് നടൻ ജോയ് മാത്യു
News

സംസ്ഥാനത്തെ പുതിയ നികുതി തീരുമാനങ്ങളെ വിമർശിച്ച് നടൻ ജോയ് മാത്യു

News Desk
Last updated: February 6, 2023 6:42 AM
News Desk
Published: February 6, 2023
Share

കേരളത്തിലെ പുതിയ നികുതി തീരുമാനങ്ങള്‍ക്കെതിരെ നടനും സംവിധായകനുമായ ജോയ് മാത്യു പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചു. ഒരു ചുവപ്പന്‍ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് ഇപ്പോൾ സഖാക്കളേ നമ്മള്‍ കാണുന്ന സ്വപ്നം എന്നാണ് ജോയ് മാത്യു നികുതി പരിഷ്കാരങ്ങളെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കുക. പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിക്കുക. തിരുവാതിര കളിച്ച് വിപ്ലവത്തിൻ്റെ മുന്നണിപ്പടയാളികളാകാമെന്നുമാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾ വലിയ ത്യാഗം സഹിക്കേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോയ് മാത്യുവിൻ്റെ ഫേസ്ബുക് പോസ്റ്റ്‌

വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടി വരും. ഒരു ചുവപ്പൻ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഓരോരുത്തരും കാണുന്ന സ്വപ്നം. അതിനാൽ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പൻ ബൂർഷ്വാ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച് പുതിയ നികുതിഭാരങ്ങൾ നിറഞ്ഞ പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിക്കാം. തിരുവാതിര കളിച്ച് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം. അങ്ങിനെ മുതലാളിത്തത്തിനെതിരെ ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ ട്ടെ ട്ടെ ……..
(അടികിട്ടിയോടുന്ന മുതലാളിത്തത്തിൻ്റെ
നിലവിളി ബാക്ക് ഗ്രൗണ്ടിൽ ).

TAGGED:Actor Joy MathewState tax
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം; ഗുരുതരാവസ്ഥയിലായ ഒരു മലയാളി കൂടി മരിച്ചു

November 18, 2023
News

നോട്ടുനിരോധനത്തിന് പിന്നാലെ നൈജീരിയയിൽ ജനകീയ പ്രക്ഷോഭം

February 17, 2023
News

കു​വൈ​റ്റിലേക്ക് ആടുകളെ കയറ്റുമതി ചെയ്യുന്നത് ഓസ്ട്രേലിയ കുറയ്ക്കുന്നു

February 16, 2023
News

തൃശൂർ പൂരം കലക്കൽ;ADGPയുടെ റിപ്പോർട്ട് തളളി സർക്കാർ

September 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?