EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി
EntertainmentNews

‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി

Web News
Last updated: December 6, 2023 3:20 PM
Web News
Published: December 6, 2023
Share

 

കോഴിക്കോട് ഫറൂക്ക് കോളേജിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ജിയോ ബേബി. ഡിസംബര്‍ അഞ്ചാം തീയതി കോളേജിന്റെ ഫിലിം ക്ലബ്ബ് ലംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കുകയായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. ഇത് സംബന്ധിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്റെ കത്താണ് ലഭിച്ചത്. കത്തില്‍ തന്റെ ധാര്‍മിക മൂല്യങ്ങളാണ് അവരുടെ പ്രശ്‌നമെന്നാണ് എഴുതിയിരിക്കുന്നതെന്നാണ് ജിയോ ബേബി പറഞ്ഞത്. ഈ വിഷയത്തില്‍ താന്‍ അപമാനിതനായെന്നും സംവിധായകന്‍ വ്യക്തമാക്കി.

‘എനിക്ക് ഉണ്ടായ മോശം അനുഭവത്തെ പറ്റി സംസാരിക്കാനാണ് ഞാന്‍ വന്നത്. ഡിസംബര്‍ അഞ്ചാം തീയതി ഫാറൂഖ് കോളേജ് ഫിലിം ക്ലബ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എന്നെ അവര്‍ ക്ഷണിച്ചിരിക്കുന്നു. അതനുസരിച്ച് അഞ്ചാം തിയതി ഞാന്‍ കോഴിക്കോട് എത്തി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഈ പരിപാടി അവര്‍ ക്യാന്‍സല്‍ ചെയ്‌തെന്ന്. പരിപാടി കോഡിനേറ്റ് ചെയ്യുന്ന ടീച്ചറാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അവര്‍ക്കും വളരെ വേദന ഉണ്ടായി. എന്താണ് കാരണം എന്ന് ചോദിക്കുമ്പോള്‍, വ്യക്തമായൊന്നും മനസിലാകുന്നില്ല. സോഷ്യല്‍ മീഡിയയില്‍ വരെ പോസ്റ്റര്‍ റിലീസ് ചെയ്തതാണ്. അങ്ങനെ ഒരു പരിപാടി പെട്ടെന്ന് റദ്ദാക്കിയത് കൊണ്ട് ഞാന്‍ പ്രിന്‍സിപ്പലിന് ഈ മെയില്‍ ആയച്ചു. പരിപാടി ക്യാന്‍സല്‍ ചെയ്യാനുള്ള കാരണം ചോദിച്ചായിരുന്നു ഇത്. വാട്‌സാപ്പിലും മെസേജ് അയച്ചു. അതിന് ഇതുവരെ മറുപടി ഇല്ല.’, ജിയോ ബേബി പറയുന്നു.

‘ഈ വിഷയവുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ, അതായത് ഫറൂഖ് കോളേജിലെ സ്റ്റുഡന്‍സ് യൂണിയന്റെ ഒരു കത്ത് എനിക്ക് ലഭിച്ചു. അതില്‍ എഴുതിയിരിക്കുന്നത്- ‘ഫാറൂഖ് കോളേജ് പ്രവര്‍ത്തിച്ച് വരുന്ന ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടനകന്റെ പരാമര്‍ശങ്ങള്‍, കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് വിദ്യാര്‍ത്ഥി യൂണിയന്‍ സഹകരിക്കുന്നതല്ല’, എന്നാണ്. അതായത് എന്റെ ധാര്‍മിക മൂല്യങ്ങള്‍ പ്രശ്‌നമാണെന്നാണ് സ്റ്റുഡന്‍സ് യൂണിയന്‍ പറയുന്നത്. മാനേജ്‌മെന്റ് എന്തുകൊണ്ടാണ് പരിപാടി ക്യാന്‍സല്‍ ചെയ്തത് എന്ന് എനിക്ക് അറിയേണ്ടതുണ്ട്. ഈ പരിപാടിക്ക് വേണ്ടി ഒരുദിവസത്തോളം യാത്ര ചെയ്തിട്ടുണ്ട്. അതിനെക്കാള്‍ ഉപരി ഞാന്‍ അപമാനിതന്‍ ആയിട്ടുണ്ട്. അതിനുള്ള ഉത്തരം എനിക്ക് കിട്ടണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമനടപടിയും ഞാന്‍ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തില്‍ ഒരു പ്രതിഷേധം അറിയിച്ചില്ലെങ്കില്‍ അത് ശരിയല്ല. എനിക്ക് മാത്രമല്ല, നാളെ ഇങ്ങനെയൊരു അനുഭവം ആര്‍ക്കും ഉണ്ടാകാതിരിക്കാനും കൂടി വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. എന്റെ പ്രതിഷേധം ആണിത്. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന്‍ എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് കൂടെ അറിയേണ്ടതുണ്ടെ’ന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

 

 

View this post on Instagram

 

A post shared by Jeo Baby (@jeobabymusic)

 

TAGGED:farook collegeJeo Baby
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറിൽ സന്ദർശക വിസ ഫാൻ വിസയാക്കാം

November 4, 2022
DiasporaNewsUncategorized

പകുത്ത് നൽകി അച്ഛന്റെ കരൾ;നാല് വയസുകാരി റസിയ ജീവിതത്തിലേക്ക്

July 10, 2024
News

യുവാവ് വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം, പെൺസുഹൃത്ത് അറസ്റ്റിൽ

August 1, 2025
News

കോഴിക്കോട്ട് ഭർത്താവിൻ്റെ ക്രൂരമർദ്ദനത്തിന് ഇരയായ യുവതിയുടെ ഗർഭം അലസി

August 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?