EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാടൊഴുകിയെത്തി, ജമാലുപ്പയെ ഒരുനോക്ക് കാണാൻ…
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാടൊഴുകിയെത്തി, ജമാലുപ്പയെ ഒരുനോക്ക് കാണാൻ…
News

വയനാടൊഴുകിയെത്തി, ജമാലുപ്പയെ ഒരുനോക്ക് കാണാൻ…

News Desk
Last updated: December 22, 2023 2:46 PM
News Desk
Published: December 22, 2023
Share

മുട്ടിൽ: കുട്ടികളുടെ കാര്യങ്ങൾക്ക് ഒരു കുറവും വരാതിരിക്കാൻ ഓടിയോടി ഒടുവിൽ പ്രിയപ്പെട്ട ജമാലുപ്പ മടങ്ങി. ആയിരങ്ങളാണ് അവസാനമായി പ്രിയപ്പെട്ട ജമാൽ സാഹിബിന് അന്ത്യോപചാരമർപ്പിക്കാൻ വയനാട്ടിലേക്ക് ഒഴുകിയെത്തിയത്. ആരോരുമില്ലാത്ത അനേകർക്ക് അഭയം നൽകിയ മുട്ടിൽ യത്തീംഖാനയുടെ അമരക്കാരനായ മുഹമ്മദ് ജമാൽ സാഹിബിന്‍റെ വിയോഗം നാടിനാകെ നൊമ്പരമായി. മുട്ടിൽ WMO ഹാളിലും ബത്തേരി WMO സ്കൂളിലും നടന്ന പൊതുദർശനച്ചടങ്ങിലും ബത്തേരി വലിയ പള്ളിയിലെ നിസ്കാരച്ചടങ്ങിലും തിങ്ങി നിറഞ്ഞ ജനസദസിനെ സാക്ഷിയാക്കിയാണ് അദ്ദേഹം മടങ്ങിയത്.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അസുഖം ഭേദമായി മുട്ടിലിൽ തിരിച്ചെത്തി കുട്ടികളോടൊപ്പം ചെലവഴിക്കണമെന്നാണ് പ്രിയപ്പെട്ടവരോട് അദ്ദേഹം എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. അദ്ദേഹത്തിന്‍റെ വിയോഗത്തോടെ നാടിന് നഷ്ടമായത് സാമൂഹിക സാംസ്കാരിക മേഖലകളിലെ അതികായനെയാണ്. സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന അനാഥത്വത്തിന്‍റെ വേദനിപ്പിക്കുന്ന ഓർമകളാണ് അദ്ദേഹത്തെ ഒരു മുഴുവൻ സമയ അഗതി സംരക്ഷനാക്കി തീർത്തത്. ജീവിതകാലം മുഴുവൻ അദ്ദേഹം ചെലവഴിച്ചതും അതിന് വേണ്ടി മാത്രമായിരുന്നു.മുട്ടിൽ അനാഥാലയം സ്വന്തം വീടായികാണുന്ന നൂറ് കണക്കിന് അനാഥകുട്ടികൾ ഇന്ന് ലോകത്തിന്‍റെ വിവിധ മേഖലകളിൽ വിദഗ്ധതൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്, നല്ല കുടുംബജീവിതം നയിക്കുന്നുണ്ട്.അവർക്കെല്ലാം ജമാലുപ്പയാണ് സ്വന്തം വീടും വീട്ടുകാരും. സ്നേഹവാത്സല്യങ്ങൾക്കപ്പുറം കുട്ടികൾക്ക് നൽകേണ്ടത് ബഹുമാനവും ആദരവുമാണെന്ന് ജമാൽ സാഹിബ് ഉറച്ച് വിശ്വസിച്ചിരുന്നു. ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും മാത്രമല്ല ബഹുമാനവും പരിഗണനയും കുട്ടികളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.

TAGGED:wayanad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലോകകപ്പ് രണ്ടാം ദിനം: ഇന്ന് കാനഡ Vs ബോസ്നിയ, യുഎസ്എ Vs പരാഗ്വേ മത്സരങ്ങൾ
  • ലോകകപ്പിന് ആവേശതുടക്കം: ചുവപ്പണിഞ്ഞ് മെക്സിക്കോ vs ദക്ഷിണാഫ്രിക്ക പോരാട്ടം, ദക്ഷിണകൊറിയ്ക്ക് ജയം
  • ടിക്ക് ടോക്ക് തർക്കത്തിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു
  • ബിജെപി നേതാവ് സു​ഗുണനെ വിയ്യൂരിലേക്ക് മാറ്റി: അയോഗ്യനാക്കണമെന്ന് സിപിഎമ്മും കോൺ​ഗ്രസും
  • ഒമാനിൽ ടാങ്കർ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്ഥിരീകരിച്ചു

You Might Also Like

News

പെരുന്നാൾ അവധി പ്രമാണിച്ച് യുഎഇയിലെ എല്ലാ എമിറേറ്റുകളിലും സുരക്ഷ കർശനമാക്കി പൊലീസ്

April 18, 2023
News

അയോധ്യയില്‍ മതത്തെ രാഷ്ട്രീയ വത്കരിക്കുന്നു; പ്രതിഷ്ഠാദിന ചടങ്ങില്‍ സിപിഎം പങ്കെടുക്കില്ല: ബൃന്ദ കാരാട്ട്

December 26, 2023
News

യുഎസിലെ കൗണ്ടിയി‍ൽ ജഡ്ജിമാരായി മൂന്ന് മലയാളികൾ സ്ഥാനമേറ്റു

January 3, 2023
News

തുർക്കി- സിറിയ ഭൂകമ്പം: രക്ഷപ്പെട്ട 10 പേരെ വിദഗ്ധ ചികിത്സക്കായി യുഎഇയിലെത്തിച്ചു

February 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?