EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി
News

തിരിച്ചടിച്ച് ഇറാൻ, ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടങ്ങി

Web Desk
Last updated: February 28, 2026 2:24 PM
Web Desk
Published: February 28, 2026
Share

ടെൽഅവീവ്: ഇറാനിൽ ഇസ്രായേൽ അതിശക്തമായ ആക്രമണം നടത്തിയതിനു പിന്നാലെ, ഇസ്രായേൽ വ്യോമപാത അടച്ചു; എല്ലാ സിവിലിയൻ വിമാനങ്ങളും റദ്ദാക്കിയതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലെങ്ങും സൈറനുകൾ മുഴങ്ങി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങൾ വിട്ട് പുറത്തേക്കിറങ്ങരുതെന്ന് സുരക്ഷാ സേന അറിയിച്ചു.

അതേസമയം രാവിലെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. മുപ്പത് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തു വിട്ടുവെന്നാണ് റിപ്പോ‍ർട്ട്. ഇവയിൽ ആറോളം മിസൈലുകൾ ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനം തക‍ർത്തെങ്കിലും ചില മിസൈലുകൾ ഇസ്രയേലിൽ പതിച്ചുവെന്നാണ് റിപ്പോ‍ർട്ടുകൾ. ഇസ്രയേൽ – ലെബനൻ അതിർത്തിയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്.

അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങൾ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് ഇസ്രായേൽ ഗതാഗത മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വിദേശത്തുള്ള ഇസ്രായേൽ പൗരന്മാർ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ നിർദ്ദേശങ്ങളും ശുപാർശകളും പാലിക്കണം. സുരക്ഷാ സാഹചര്യം മാറിയാൽ വ്യോമപാത വീണ്ടും തുറക്കുകയും ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു.

ഇറാനും അമേരിക്കയും തമ്മിൽ നാലാം ഘട്ട സമാധാന ചർച്ച അടുത്ത ആഴ്ച വിയന്നയിൽ നടക്കാനിരിക്കെയാണ് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയത്. മുൻകരുതൽ ആക്രമണം എന്നാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിച്ചത്.

അമേരിക്കയും ഇസ്രായേലും സംയുക്തമായാണ് മിസൈൽ ആക്രമണം നടത്തിയത്. ഇക്കാര്യം യു എസ്, ഇസ്രായേൽ സൈനികൃ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായി എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

 

TAGGED:ballistic missileiranisrael
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

ഗാസയിലേത് വംശഹത്യ, ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

December 30, 2023
News

പന്തീരങ്കാവ് കേസ് ഒത്തുതീർപ്പായി; ഭാര്യയുമായി ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് രാഹുൽ

June 19, 2024
News

സൗദി അറേബ്യയിലെ ബസ് അപകടത്തിൽ മരണസംഖ്യ 20 ആയി: പരിക്കേറ്റവരിൽ രണ്ട്​ ഇന്ത്യക്കാരും

March 28, 2023
News

ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാ​ഗം ഇന്ന് പുറത്തിറക്കും; കേരളത്തിൽ പ്രദർശിപ്പിക്കും

January 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?