ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണ്‍. കൊച്ചിയില്‍ നടക്കുന്ന താര ലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സാം കറണിനെ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും സജീവമായി ലേലത്തിലുണ്ടായിരുന്നു.
ലേലത്തിലേയും ഐപിഎല്‍ ചരിത്രത്തിലേയും രണ്ടാമത്തെ വലിയ തുകയ്ക്ക് വിറ്റ് പോയത് ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനാണ്. 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഗ്രീനിനെ ടീമിലെത്തിച്ചത്. സ്റ്റാര്‍ ഓള്‍ റൗണ്ടറും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനുമായ ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. അടിസ്ഥാന വില ഒരു കോടിയിട്ട മായങ്ക് അഗര്‍വാളിനെയും 8.25 കോടിക്ക് സണ്‍റൈസേഴ്‌സ് വാങ്ങി. അജങ്ക്യ രഹാനെ ചെന്നൈ റോയല്‍ കിംഗ്‌സ് അടിസ്ഥാന വിലയായ 50 ലക്ഷത്തിന് വാങ്ങി.
ഒഡീന്‍ സ്മിത്തിനെ ഗുജറാത്ത് ടൈറ്റന്‍സും സികന്ദര്‍ റാസയെ പഞ്ചാബ് കിംഗ്‌സും വാങ്ങി. വെസ്റ്റ ഇന്‍ഡീസ് താരം ജാസണ്‍ ഹോള്‍ഡര്‍ 5.75 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സിലെത്തി. ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ 13.25 കോടിക്ക് ഹൈദരബാദ് നേടി. മുന്‍ പഞ്ചാബ് കിങ്സ് നായകന്‍ മായങ്ക് അഗര്‍വാളിനേയും ഹൈദരാബാദ് ടീമിലെത്തിച്ചു (8.25 കോടി).
ജോ റൂട്ടും റൈലീയും റോറ്റൊവും ലേലത്തില്‍ പോയില്ല. 1.5 കോടി അടിസ്ഥാന വിലയിട്ട ഷാകിബ് അലി ഹസനെ ആരും എടുത്തില്ല