സ്ലീപ്പിങ് ടാബ്ലറ്റായ ‘നൈറ്റ് കാം’ ഗുളിക ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മെഡിക്കൽ പെർമിറ്റോ കുറിപ്പടിയോ ഇല്ലാതെ ‘നൈറ്റ് കാം’ ഗുളിക വിൽക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. 2022 ഡിസംബറിൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.
‘നൈറ്റ് കാ’മിന്റെ ഉപയോഗം വിഷാദം, ഉത്കണ്ഠ തുടങ്ങി ആത്മഹത്യയിലേക്ക് നയിക്കുന്ന മാനസിക അവസ്ഥകൾക്ക് കാരണമാകുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇമോവാൻ എന്ന ബ്രാൻഡ് നാമത്തിലാണ് സോപിക്ലോൺ അടങ്ങിയ മരുന്ന് വിൽക്കുന്നത്. ഉറക്കമില്ലായ്മ മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത്.