അബുദാബി: ഗാസയിൽ നടക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണത്തിന് അറുതി വരുത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ചർച്ച. .യുഎഇ പ്രസിഡന്‍റെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തി. യുദ്ദത്തിൽ സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുന്നതിൽ ഇരുനേതാക്കളും ആശങ്ക പങ്കുവച്ചു. യുഎഇ പ്രസിഡന്‍റുമായി ചർച്ച നടത്തിയ വിവരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ പങ്കുവച്ചു
ഭീകരവാദം, മോശം സുരക്ഷാ സാഹചര്യം, സാധാരണക്കാർക്കും കുട്ടികൾക്കും നേരെ നടക്കുന്ന ആക്രമണം എന്നീ സാഹചര്യങ്ങൾക്ക് അതിവേഗ പരിഹാരം വേണമെന്ന ആവശ്യമാണ് ചർച്ചയിൽ ഇരുനേതാക്കളും ഉന്നയിച്ചത്.