കുവൈറ്റിൽ അനധികൃതമായി മദ്യ നിർമ്മാണത്തിൽ ഏർപ്പെട്ട പ്രവാസികൾ അറസ്റ്റിലായി. ഖുറൈനിലാണ് മദ്യവും മറ്റ് അസംസ്‌കൃത വസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിലായത്.
ഏഷ്യൻ വംശജരായ നാലു പേരെ കുവൈറ്റ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 1500 ഓളം മദ്യക്കുപ്പികൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പരിശോധന ശക്തമാക്കുന്നുണ്ടെന്നും അനധികൃതമായി മദ്യം നിർമ്മിക്കുന്നവർക്കും കടത്താൻ ശ്രമിക്കുന്നവർക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. പിടികൂടിയ പ്രവാസികളെ കുവൈറ്റ് പോലീസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.