EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പൂ‍രിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തിച്ചവർക്ക് വധശിക്ഷ നൽകണമെന്ന് ഹ‍ർഭജൻ സിം​ഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > മണിപ്പൂ‍രിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തിച്ചവർക്ക് വധശിക്ഷ നൽകണമെന്ന് ഹ‍ർഭജൻ സിം​ഗ്
Sports

മണിപ്പൂ‍രിൽ സ്ത്രീകളെ ന​ഗ്നരാക്കി നടത്തിച്ചവർക്ക് വധശിക്ഷ നൽകണമെന്ന് ഹ‍ർഭജൻ സിം​ഗ്

അടക്കി നിർത്താൻ പറ്റാത്ത വിധം കലിപ്പിലും അസ്വസ്ഥതയിലുമാണ് ആ വീഡിയോ കണ്ട ശേഷം ഞാൻ. മണിപ്പൂരിൽ നടന്ന സംഭവത്തിൽ ഞാൻ സ്വയം ലജ്ജിച്ച് തല താഴ്ത്തുന്നു.

Web Desk
Last updated: July 20, 2023 5:25 PM
Web Desk
Published: July 20, 2023
Share

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ക്രിക്കറ്റ് താരവും ആം ആദ്മിയുടെ രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗ്. സംഭവത്തിൽ കുറ്റക്കാരായവ‍ർക്ക് വധശിക്ഷ നൽകണമെന്ന് ഹ‍ർഭജൻ പറഞ്ഞു. മണിപ്പൂ‍ർ കലാപത്തിനിടെ കുംകി വിഭാ​ഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നൂറുകണക്കിന് ആളുകൾ ചേർന്ന് ന​ഗ്നരായി നടത്തിക്കുകയും ഒരാളെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കുകയും ഇരയുടെ സഹോദരനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. സ്ത്രീകളെ ന​ഗ്നരായി നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെദേശീയതലത്തിൽ തന്നെ വലിയ ജനരോഷമാണ് ഉയർന്നത്. മെയ് നാലിന് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് കായികരംഗത്ത് നിന്ന് ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ് ഹർഭജൻ..

എനിക്ക് ദേഷ്യം വന്നു എന്നു പറഞ്ഞാൽ കുറഞ്ഞു പോകും… അടക്കി നിർത്താൻ പറ്റാത്ത വിധം കലിപ്പിലും അസ്വസ്ഥതയിലുമാണ് ആ വീഡിയോ കണ്ട ശേഷം ഞാൻ. മണിപ്പൂരിൽ നടന്ന സംഭവത്തിൽ ഞാൻ സ്വയം ലജ്ജിച്ച് തല താഴ്ത്തുന്നു. ഈ മഹാപാതകം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് വധശിക്ഷയ്ക്ക് വിധേയരാക്കിയില്ലെങ്കിൽ നമ്മൾ സ്വയം മനുഷ്യർ എന്ന് വിളിക്കുന്നത് നിർത്തണം. ഇങ്ങനെയൊക്കെ സംഭവിച്ചു എന്നോർക്കുമ്പോൾ തന്നെ ആകെ അസ്വസ്ഥതയാണ്…. മതി… ഇനിയെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കണം…

മെയ് 3 ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 150-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടുതൽ സ്ത്രീകൾ പീഡനത്തിനും കൂട്ടബലാത്സം​ഗത്തിനും ഇരയായിട്ടുണ്ടെന്നും മണിപ്പൂരിൽ ഇൻ്റർനെറ്റ് ഈ ആഴ്ച പുനസ്ഥാപിച്ച സ്ഥിതിക്ക് കൂടുതൽ കഥകൾ ഇനി പുറത്തു വരുമെന്നാണ് ഒരു വിഭാ​ഗം മാധ്യമപ്രവർത്തകർ ഇപ്പോൾ പറയുന്നത്.

 

 

If I say I am angry, it’s an understatement. I am numb with rage. I am ashamed today after what happened in Manipur. If the perpetrators of this ghastly crime aren’t brought to the book and handed capital punishment, we should stop calling ourselves human. It makes me sick that…

— Harbhajan Turbanator (@harbhajan_singh) July 20, 2023

TAGGED:Harbhajan singhManipurmanipur violence
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് തുടങ്ങി; പോളണ്ട്-മെക്സിക്കോ പോരാട്ടം ഗോൾരഹിത സമനിലയിൽ

November 23, 2022
Sports

അന്ന് ഗാലറിയിൽ ഇന്ന് കളിക്കളത്തിൽ, മെസ്സിയ്ക്കൊപ്പം ഫോട്ടോയെടുത്ത അൽവാരസ് എന്ന കുട്ടി

December 14, 2022
Sports

ഐ.പി.എൽ താരലേലം: പ്രമുഖർ ‘അൺസോൾഡ്’, ഭുവി ബാംഗ്ലൂർ ടീമിൽ

November 25, 2024
News

രണ്ടാം ഭാരത് ജോഡോയുമായി രാഹുൽ, ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽമായി രാഹുൽ, ഭാരത് ന്യായ് യാത്ര ജനുവരി 14 മുതൽ

December 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?