ദുബായ്: ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു.
ദീർഘകാലം റാഷിദ് ഹോസ്പിറ്റലിൽ പീഡ്രിയാറ്റിക് ഡിപ്പാർട്മെന്റിലെ നഴ്സ് ആയിരുന്നു. പത്തനംതിട്ട ഇരവിപൂർ മൂത്തേടത്ത് കുടുംബാംഗമാണ് പരേതനായ വിൻ ജോൺ, വിൻസി എന്നിവർ മക്കളും രേണു, റീജോ എന്നിവർ മരുമക്കളുമാണ്.
1979 ൽ ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപിച്ചകാലംമുതൽ വാർധക്യ സഹജമായ രോഗങ്ങൾ മൂലം വിശ്രമജീവിതം നയിക്കുന്നത് വരെ സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അന്നമ്മ.


 
 



 
  
  
  
 