ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 26 മരണം. 85 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രിയോടെ ടെമ്പെയിൽ ലാറിസ്സക്കിന് സമീപമാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനും കാർഗോ ട്രെയിനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അതേസമയം 350 ഓളം യാത്രക്കാർ പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ 250 പേരെ രക്ഷപ്പെടുത്തിയെന്ന് തെസ്സലി ഗവർണർ കോൺസ്റ്റാന്റിനോസ് അഗോറസ്റ്റോസ് അറിയിച്ചു. എന്നാൽ അപകടമുണ്ടായതിനെത്തുടർന്ന് നിരവധി കോച്ചുകൾ പാളം തെറ്റുകയും മൂന്ന് കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു.
പാസഞ്ചർ ട്രെയിനിന്‍റെ ആദ്യത്തെ നാല് കോച്ചുകൾ പാളം തെറ്റി. കൂടാതെ ആദ്യത്തെ രണ്ട് കൊച്ചുകൾ പൂർണ്ണമായും തകരുകയും ചെയ്തിട്ടുണ്ടെന്ന് തെസ്സലി ഗവർണർ പറഞ്ഞു.അതേസമയം പ്രദേശത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
#Breaking: Just in – A train collision between a cargo and passenger train in central #Greece between #Larisa and #Thessaloniki, leaves at least 3 people dead and 10 people injured. pic.twitter.com/eq4Da1ExQj
— Sotiri Dimpinoudis (@sotiridi) February 28, 2023