നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എട്ട് വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെ പിടിക്കും. നിയമനം ലഭിച്ചത് മുതല്‍ ഇതുവരെയുള്ള ശമ്പളം തിരിച്ച് പിടിക്കാന്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം. ഗവര്‍ണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയാല്‍ ഉത്തരവ് ഇറക്കും. രേഖാമൂലം വിശദീകരണം നല്‍കാന്‍ വി സിമാര്‍ക്ക് അനുവദിച്ചിരുന്ന സമയപരിധി അവസാനിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.
യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വി സിമാരുടെ നിയമനമെന്ന് കാട്ടിയാണ് ശമ്പളം തിരിച്ചുപിടിക്കാനുള്ള തീരുമാനം. വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവർണർ നൽകിയ നോട്ടീസ് നിയമ വിരുദ്ധമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്.