EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി
News

മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

Web Desk
Last updated: October 24, 2025 1:58 PM
Web Desk
Published: October 24, 2025
Share

കൊച്ചി: ഇൻഫോപാർക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. പൂർത്തിയായ തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ആദ്യ ഗർഡർ ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിലെ 284, 285 പില്ലറുകൾക്കു മുകളിൽ ഇന്ന് (വെള്ളിയാഴ്ച) പുലർച്ചെ സ്ഥാപിച്ചു.

കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ നിർമിച്ച 170 ടൺ ഭാരമുള്ള യു ഗർഡർ മൾട്ടി ആക്‌സിൽ ട്രെയിലർ ഉപയോഗിച്ച് പദ്ധതി സ്ഥലത്ത് കൊണ്ടുവന്ന്് ഹെവി ഡ്യൂട്ടി ക്രയിൻ ഉപയോഗിച്ച് ഉയർത്തിയാണ് തൂണുകളിലെ പിയർ ക്യാപ്പിൽ ഉറപ്പിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേ പാതയിലുള്ള തൂണുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ തുടരും.

ഇതേവരെ സെസ്, ആലിൻചുവട്, വാഴക്കാല സ്റ്റേഷനുകളുടെ സമീപമായി 65 തൂണുകളുടെ നിർമാണം പൂർത്തിയായി. 18 തൂണുകളിൽ പിയർ ക്യാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോപാതയ്ക്കുള്ള 875 പൈലുകളും സ്റ്റേഷനുകൾക്കുള്ള 260 പൈലുകളും ഉൾപ്പെടെ മൊത്തം 1135 പൈലുകളുടെ നിർമാണവും പൂർത്തിയായി.

കളമശേരിയിലെ കാസ്റ്റിംഗ് യാർഡിൽ ഗർഡറുകളുടെയും പിയർ ക്യാപുകളുടെയും നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. 100 യു ഗർഡറുകളുടെയും 72 ഐ ഗർഡറുകളുടെയും 100 പിയർ ക്യാപുകളുടെയും നിർമാണം ഇതേവരെ പൂർത്തിയായിട്ടുണ്ട്. വൈഡക്ട് പൂർത്തിയാകുന്ന മുറയ്ക്ക് ട്രാക്ക് നിർമാണത്തിനുള്ള ടെണ്ടറിംഗ് നടപടികളും പുരോഗമിക്കുകയാണ്.

TAGGED:GirderKochi Metrometro
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി
  • പ്രതിഷേധക്കടലായി ജന്തർ മന്തിർ: രാഹുലും പ്രിയങ്കയും അറസ്റ്റിൽ
  • ബിസ്മി ‘മെഗാ ഫെസ്റ്റ് സീസൺ 5’ പ്രഖ്യാപിച്ചു; ജെറ്റൂർ കാറുകളും കണ്ടെയ്നർ ഉൽപന്നങ്ങളുമടക്കം വമ്പൻ സമ്മാനങ്ങൾ
  • എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ഇന്ന്​
  • സംസ്ഥാനത്തെ പൊതുശുചിമുറികളിൽ ഇന്ത്യൻ ക്ലോസ്സറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസ്സറ്റ് സ്ഥാപിക്കണമെന്ന് ഉത്തരവ്

You Might Also Like

BusinessNews

എ ബി സി കാർഗോ സെൻഡ് ആൻഡ് ഡ്രൈവ് രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു

August 21, 2023
News

പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍

September 11, 2023
EntertainmentNews

ജോജുവും സുരാജും ഒന്നിക്കുന്നു; ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ സെക്കന്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്ത്

December 20, 2024
News

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

July 9, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?