EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മൃതദേഹം വിട്ടു കിട്ടണം, ബില്ലടയ്ക്കാന്‍ പണമില്ല’; ഗേ പങ്കാളിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘മൃതദേഹം വിട്ടു കിട്ടണം, ബില്ലടയ്ക്കാന്‍ പണമില്ല’; ഗേ പങ്കാളിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി
News

‘മൃതദേഹം വിട്ടു കിട്ടണം, ബില്ലടയ്ക്കാന്‍ പണമില്ല’; ഗേ പങ്കാളിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി

Web News
Last updated: February 6, 2024 11:04 AM
Web News
Published: February 6, 2024
Share

ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച ഗേ പങ്കാളിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടു കിട്ടാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്ന് വീണ്ടും ഹര്‍ജി പരിഗണിക്കും. ആശുപത്രിയില്‍ മെഡിക്കല്‍ ബില്ലായ 1.30 ലക്ഷം രൂപ അടയ്ക്കാനാകില്ലെന്നും തന്റെ കൈവശമുള്ള 30,000 രൂപ അട യ്ക്കാന്‍ തയ്യാറാണെന്നും മൃതദേഹം വിട്ടു നല്‍കണമെന്നുമാണ് യുവാവിന്റെ ആവശ്യം.

ഇരുവരും കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഇവരുടെ ബന്ധത്തിനും ഒന്നിച്ച് താമസിക്കുന്നതിനും കുടുംബം എതിരായിരുന്നു എന്നും യുവാവ് ഹര്‍ജിയില്‍ അറിയിച്ചു. ഫെബ്രുവരി 3ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തിയെങ്കിലും താന്‍ ബില്ലുകള്‍ അടച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടാണ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ സ്വീകരിച്ചതെന്നും 30,000 രൂപ താന്‍ അടയ്ക്കാന്‍ തയ്യാറാണെന്നുമാണ് യുവാവ് ഹര്‍ജിയില്‍ പറയുന്നത്.

കേരളത്തില്‍ വിവാഹിതരായ ഗേ ദമ്പതികളാണ് മനുവും ജെബിനും. ഫോണ്‍ ചെയ്യാന്‍ ടെറസിലേക്ക് പോയ ജെബിന്‍ തെന്നി വീഴുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ രണ്ട് ദിവസം ജീവന്‍ നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം മരണം സ്ഥിരീകരിക്കുകയായിരുന്നു.

TAGGED:DEAD BODYgay
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറച്ചു. പുതിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

March 31, 2023
DiasporaNews

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ

August 3, 2025
News

മഅ്ദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യം; ആരോഗ്യനില വിലയിരുത്തി സര്‍ക്കാര്‍ നിയോഗിച്ച സംഘം

July 4, 2023
DiasporaNews

എക്സൽ എഡു മാഗസിൻ GCCയിലെ ഏറ്റവും വലിയ സ്കൂൾ ഫുട്ബോൾ ടൂർണമെൻറായ എക്സൽ പ്രീമിയർ ലീഗ് ആരംഭിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?