EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഞാന്‍ തുറന്ന പുസ്തകം, രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരുന്നാലും എല്‍.ഡി.എഫിനെ വഞ്ചിക്കില്ല: പരാതിക്കാരിയുമായി ബന്ധമില്ല: ഗണേഷ് കുമാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഞാന്‍ തുറന്ന പുസ്തകം, രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരുന്നാലും എല്‍.ഡി.എഫിനെ വഞ്ചിക്കില്ല: പരാതിക്കാരിയുമായി ബന്ധമില്ല: ഗണേഷ് കുമാര്‍
News

ഞാന്‍ തുറന്ന പുസ്തകം, രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരുന്നാലും എല്‍.ഡി.എഫിനെ വഞ്ചിക്കില്ല: പരാതിക്കാരിയുമായി ബന്ധമില്ല: ഗണേഷ് കുമാര്‍

Web News
Last updated: September 11, 2023 3:50 PM
Web News
Published: September 11, 2023
Share

സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടില്‍ മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. താന്‍ ഒരു തുറന്ന പുസ്തകമാണെന്നും തനിക്ക് കപട സദാചാരം ഇല്ലെന്നും ഗണേഷ് കുമാര്‍ മറുപടിയായി പറഞ്ഞു.

പരാതിക്കാരിയോ ബന്ധപ്പെട്ടവരോ തന്നെ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. പരിശോധിക്കാന്‍ സിബിഐയെ താന്‍ വെല്ലുവിളിക്കുന്നു. രാഷ്ട്രീയമായി എനിക്ക് എതിര്‍ ചേരിയില്‍ ഉള്ളയാളാണ് തന്റെ ബന്ധുകൂടിയായ ശരണ്യ മനോജ്. അദ്ദേഹവും കഴിഞ്ഞ ദിവസം പറഞ്ഞത് എനിക്ക് ഇതുമായി ബന്ധമില്ലെന്നാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഞാന്‍ രാജിവെച്ച് പുറത്തുവരുമ്പോള്‍ ശ്രദ്ധയില്‍പ്പെട്ട അഴിമതികള്‍ നിയമസഭയിലാണ് ഉന്നയിച്ചത്. അതുമായി ബന്ധപ്പെട്ട് യുഡിഎഫുമായി ഇടയുകയും അച്ഛന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള നേതൃത്വം കൊടുത്ത കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോരുകയും ചെയ്തു. വളരെ നാടുകള്‍ക്ക് ശേഷമാണ് എല്‍ഡിഎഫിന്റെ ഭാഗമാകുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പുറത്താക്കിയ യുഡിഎഫിലേക്ക് രാഷ്ട്രീയം നിര്‍ത്തി വീട്ടിലിരിക്കേണ്ടി വന്നാലും തിരിച്ച് പോവില്ല. അതിന് രാഷ്ട്രീയ അഭയം തന്നെ എല്‍ഡിഎഫിനെ വഞ്ചിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടെന്ന തരത്തില്‍ ഒരു മൊഴിയും സിബിഐക്ക് നല്‍കിയിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ തന്റെ പിതാവ് പറഞ്ഞത് ഉമ്മന്‍ചാണ്ടിക്കെതിരെ അങ്ങനെ ഒരു ആരോപണം ഉയര്‍ന്നത് വ്യാജമാണെന്നാണ്. അത് തന്നെയാണ് താന്‍ സിബിഐക്ക് നല്‍കിയ മൊഴിയിലുള്ളതെന്നും അതെന്താണ് യുഡിഎഫ് നോക്കാത്തതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

രാഷ്ട്രീയത്തില്‍ തന്നെ മരണം വരെ തുടരാമെന്ന ആഗ്രഹം തനിക്കില്ലെന്നും താന്‍ എല്ലാ കാര്യവും തുറന്നു പറയുന്ന ആളാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

കെബി ഗണേഷ് കുമാര്‍, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, ‘വിവാദ ദല്ലാള്‍’ എന്നിവരുടെ പേരുകളാണ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പരാതിക്കാരിയുടെ ആദ്യ കത്തിന് പുറമെ അവര്‍ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാല് കത്തുകളും സിബിഐ തെളിവായി സ്വീകരിച്ചിരുന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേര്‍ത്താണ് സിബിഐ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തലിലേക്ക് എത്തിയത്.

 

TAGGED:KB Ganeshkumar MLAKerala Legislative AssemblyOommen Chandysolar Case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

ഒരുമിച്ചുള്ള 43 വര്‍ഷങ്ങള്‍; മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് നേതാക്കൾ

September 2, 2022
News

ജപ്പാന് മുകളിലൂടെ ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍

October 4, 2022
News

സൗദിയിലുള്ളവർക്ക് ഇനി സാധനങ്ങൾ എളുപ്പത്തിൽ ഇന്ത്യയി​ലേക്കയക്കാം

January 14, 2023
News

വിഴിഞ്ഞം യു.ഡി.എഫിൻറെ കുഞ്ഞ്, യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി:വി ഡി സതീശൻ

July 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?