അബുദാബി: യുഎഇയിൽ നവംബർ മാസത്തിലേക്കുള്ള പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. പെട്രോളിനും ഡീസലിനും വില കുറഞ്ഞുവെന്നതാണ് പ്രത്യേകത.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.63 ദിർഹം ആണ് പുതിയ വില. ഒക്ടോബർ മാസം ഇത് ലിറ്ററിന് 2.77 ദിർഹം ആയിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.51 ദിർഹം ആണ് നവംബർ മാസത്തിലെ വില. ഒക്ടോബർ മാസത്തിൽ വില 2.66 ദിർഹം ആയിരുന്നു.
ഇ പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.44 ദിർഹം ആണ് പുതിയ വില. ഒക്ടോബറിൽ 2.58 ദിർഹം ആയിരുന്നു. ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. ഡീസൽ ലിറ്ററിന് 2.67 ദിർഹം ആണ് പുതിയ വില. കഴിഞ്ഞ മാസം 2.71 ദിർഹം ആയിരുന്നു. യുഎഇ ഇന്ധന വില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ നിരക്കുകൾ നിർണയിക്കുന്നത്.





