സൗദി അറേബ്യയുടെ വികസന പദ്ധതികളെപ്പറ്റി പഠിക്കാൻ ഫ്രഞ്ച് വാസ്തുവിദ്യാ സംഘം. പദ്ധതികളെപ്പറ്റി പഠിക്കാനും അവസരങ്ങളെപ്പറ്റി പര്യവേഷണം നടത്താനുമായി അഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് സൗദി അറേബ്യയിൽ എത്തിയത്. 120 ഫ്രഞ്ച് സ്ഥാപനങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പായ ‘അഫെക്സിലെ ‘ അംഗങ്ങളാണ് ഇവർ. റിയാദിൽ നടന്ന ഒരു സിമ്പോസിയത്തിൽ സൗദി ഗിഗാ പ്രോജക്റ്റുകളുടെ ചുമതലക്കാരായ അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
ഫ്രഞ്ച് സർക്കാർ ഏജൻസിയായ ബിസിനസ് ഫ്രാൻസുമായി സഹകരിച്ച് അഫിക്സ് സൗദി- ദി ഫ്രഞ്ച് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ചകൾ നടത്തുന്നത്. അതേസമയം ജിദ്ദയിലേക്കും അൽഉലയിലേക്കും പോകുന്നതിന് മുൻപായാണ് റിയാദ് സന്ദർശിച്ചത്. വിഷൻ 2030 യുടെ സ്വാധീനം രാജ്യത്തെ അതിവേഗം മാറ്റാൻ കഴിവുള്ളവയാണ്. ഇത് അന്താരാഷ്ട്ര തലത്തിലും സ്വാധീനം ചെലുത്തുന്നവയാണെന്നും അഫിക്സ് പ്രസിഡന്റ് റെഡ അമലോ അഭിപ്രായപ്പെട്ടു.