ഇറാൻ വിടാൻ ഫ്രാൻസ് ഫ്രഞ്ച് പൗരന്മാരോട് അഭ്യർത്ഥിച്ചു. ഇറാനിൽ വിദേശപൗരന്മാർക്ക് തടങ്കൽ സാധ്യത നിലനിൽക്കുന്നതിനാൽ എത്രയും വേഗം ഇറാൻ വിടണമെന്നാണ് ഫ്രാൻസ് പൗരന്മാരോട് അഭ്യർത്ഥിച്ചത്.
ഇരട്ട പൗരന്മാർ ഉൾപ്പെടെയുള്ള ഏതൊരു ഫ്രഞ്ച് പൗരനും ഇറാൻ സന്ദർശിച്ചാൽ നിയമ നടപടികൾക്ക് വിധേയരാവും. അറസ്റ്റ്, ഏകപക്ഷീയമായ തടങ്കൽ, അന്യായമായ വിചാരണ എന്നിവയ്ക്ക് വിധേയരാകാൻ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശ ശത്രുക്കളുമായി നിലനിൽക്കുന്ന പ്രശ്നങ്ങളെ മുൻ നിർത്തി കുറച്ച് ദിവസം മുൻപാണ് ടെഹ്‌റാൻ ഒരു വീഡിയോ സംപ്രേഷണം ചെയ്തത്. ഇതേത്തുടർന്ന് ഇറാൻ്റെ സ്വേച്ഛാധിപത്യ രീതികൾക്കെതിരെ ഫ്രാൻസ് ആഞ്ഞടിച്ചു. എന്നാൽ രണ്ട് ഫ്രഞ്ച് പൗരന്മാരെ ഇറാൻ ബന്ദികളാക്കി. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഇറാനോട് തങ്ങളുടെ രണ്ട് പൗരന്മാരെ മോചിപ്പിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ട്.