ദുബായ്: യുഎഇയിലെ കായികപ്രേമികളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ സ്പോർട്സ് കമ്യൂണിറ്റി (എഐഎസ്സി) സംഘടിപ്പിക്കുന്ന ഫ്ളെക്സ്പ്രോ ബാഡ്മിന്റൻ പ്രീമിയർ ലീഗിന്റെ (ബിപിഎൽ 3.0) മൂന്നാം സീസൺ മത്സരങ്ങൾ ആരംഭിക്കുന്നു. മധ്യപൂർവദേശത്ത് ആദ്യമായി ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ബാഡ്മിന്റൻ ലീഗാണിത്.

യുഎഇയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-ൽ ജമാൽ ബാക്കറുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് എഐഎസ്സി. ദുബായ് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ നടക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുന്നത് ബിഡബ്ല്യുഎഫ് സർട്ടിഫൈഡ് അമ്പയർമാരും യുഎഇ ടെക്നിക്കൽ ഓഫീഷ്യൽസുമാണ്. ആദ്യ സീസണിൽ നാല് ടീമുകളും 120 കളിക്കാരും ഉണ്ടായിരുന്ന ലീഗിൽ ഇത്തവണ ആറ് ഫ്രാഞ്ചൈസി ടീമുകളിലായി 240 ലേറെ കളിക്കാർ അണിനിരക്കും. 300 ലേറെ താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ: ഈ മാസം 16, 23 തിയതികളിൽ ദുബായിലെ എൻഗേജ് സ്പോർട്സ് അരീനയിൽ രാവിലെ 10 മുതൽ നടക്കും. പുരുഷ ഡബിൾസ്, മിക്സഡ് ഡബിൾസ്, ട്രിപ്പിൾസ്, കോമ്പിനേഷൻ മാച്ചുകൾ തുടങ്ങിയ വിവിധ ഫോർമാറ്റുകളിലായിരിക്കും മത്സരങ്ങൾ. യുഎഇയിലെ ആദ്യത്തെ 100 ശതമാനം സമർപ്പിത ബാഡ്മിന്റൻ അരീനയാണ് എൻഗേജ് സ്പോർട്സ് അരീന






