EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭക്ഷണശാലകളിൽ സുഗന്ധം വിളമ്പുന്ന ‘ഫ്ലേവർ മേരി’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > ഭക്ഷണശാലകളിൽ സുഗന്ധം വിളമ്പുന്ന ‘ഫ്ലേവർ മേരി’
Editoreal Plus

ഭക്ഷണശാലകളിൽ സുഗന്ധം വിളമ്പുന്ന ‘ഫ്ലേവർ മേരി’

Web Editoreal
Last updated: February 19, 2023 3:02 PM
Web Editoreal
Published: February 19, 2023
Share

ദു​ബാ​യി​ലെ മു​ൻ​നി​ര റെസ്റ്റോറന്‍റു​ക​ളി​ൽ ഭക്ഷണം മാത്രമല്ല സുഗന്ധവും വിളമ്പുന്നുണ്ട്. ഇ​വി​ടെ​ ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഫ്ലേവ​റു​ക​ളും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ പു​ഷ്പ​ങ്ങ​ളും ന​ൽ​കു​ക​യാ​ണ്​ മേ​രി ആ​ൻ ഡി ​ഹാ​ൻ എന്ന നെതർലാൻഡുകാരി. പ്ര​മു​ഖ ബി​സി​ന​സ്​ മാ​ർ​ക്ക​റ്റി​ങ്​ സ്ഥാ​പ​ന​ത്തി​ലെ അ​ക്കൗ​ണ്ട്​ മാ​നേ​ജ​ർ ത​സ്തി​ക വേ​ണ്ടെ​ന്ന്​ വച്ച് ഇഷ്ട തൊഴിലായ ഫാ​മി​ങ്ങി​ലേ​ക്ക്​ ഇ​റ​ങ്ങി​ത്തി​രി​ച്ച​താണിവർ. ഇപ്പോഴിതാ 34ആമത്തെ വ​യ​സി​ൽ 50ഓ​ളം പ്ര​മു​ഖ റ​സ്റ്റോറ​ന്‍റു​ക​ളി​ൽ പൂ​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന നി​ല​യി​ലേ​ക്ക്​ മേ​രി​ വളർന്നു.

2014ലാ​ണ്​ നെ​ത​ർ​ലാ​ൻ​ഡു​കാ​രി​യാ​യ മേ​രി ദുബായിലെത്തിയത്. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന പൂ​ക്കൾ ഭൂരിഭാഗവും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണ്. എന്നാൽ ഇ​വ​യു​ടെ യ​ഥാ​ർ​ഥ സു​ഗ​ന്ധം ന​ഷ്ട​മാ​കു​ന്നെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മേ​രി ഫാ​മി​ങ്ങി​നെ കു​റി​ച്ച്​ ആ​ലോ​ചി​ച്ചു തുടങ്ങി. കൃ​ഷി​യി​ൽ മുൻ പരിചയ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​തേ കു​റി​ച്ച്​ വി​ശ​ദ​മാ​യി പ​ഠി​ച്ചു. ശേഷം യുഎഇ​യി​ലെ കാലാവ​സ്ഥ​യി​ൽ അ​ക്വാ​പോ​ണി​ക്​ ഫാ​മി​ങ്ങാ​ണ്​ ഉ​ചി​തം എ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഫാമിങ്ങിന് ഈ ​രീ​തി​ സ്വീ​ക​രി​ച്ചു.

എന്നാൽ ഫാ​മിങ്ങിന്​​ ജോ​ലി ത​ട​സ​മാ​ണെ​ന്ന്​ ക​ണ്ട​തോ​ടെ അത് രാ​ജി​വെ​ച്ചു. തുടർന്ന് പുതിയ സംരംഭത്തിനായി വി​വി​ധ ഹോട്ടലുകളിലെ ഷെ​ഫു​മാ​രു​മാ​യി നേ​രി​ൽ കണ്ട് സം​സാ​രി​ച്ച്​ മാ​ർ​ക്ക​റ്റ്​ ഉ​റ​പ്പു​വ​രുത്തി. 2018ലാണ് ​ഫാ​മി​ന്​ ലൈ​സ​ൻ​സ്​ ല​ഭി​ച്ചത്. ദുബായ്-​അ​ൽ​ഐ​ൻ റോ​ഡി​ന്​ സ​മീ​പ​മാ​യി​രു​ന്നു ഫാം. അ​ഞ്ച്​ വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ഒ​മ്പ​ത്​ ജീ​വ​ന​ക്കാ​ർ ഉ​ൾ​പെ​ടു​ന്ന സം​രം​ഭ​മാ​യി മേരിയുടെ ഫാമിങ് വളർന്നു. 15 ഇ​നം പു​ഷ്പ​ങ്ങ​ൾ, നാ​ല്​ ത​രം ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​ക​ൾ, ഒ​മ്പ​ത്​ ഇ​നം മൈ​ക്രോ ഗ്രീ​ൻ എ​ന്നി​വ ഫാ​മി​ലു​ണ്ട്. പു​ല​ർ​ച്ച 5.30 മു​ത​ൽ മേ​രി ഫാ​മി​ലു​ണ്ടാ​കും. 350 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ്​ നി​ല​വി​ലെ ഫാ​മു​ള്ള​ത്.

കൂടാതെ ഓ​റ​ഞ്ച് ന​സ്‌​ടൂ​ർ​ഷ്യം, പി​ങ്ക് നി​റ​ത്തി​ലു​ള്ള അ​മ​ര​ന്ത്, പ്ര​ത്യേ​ക ത​രം ജ​മ​ന്തി തു​ട​ങ്ങി​യ പുഷ്പങ്ങളും മേ​രി​യു​ടെ ഫാ​മി​ൽ വിളയുന്നുണ്ട്. ഓ​രോ മാ​സ​വും 4,000 ബോ​ക്സു​ക​ളാ​ണ്​ മേരി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അടുത്തിടെ തു​റ​ന്ന അ​റ്റ്​​ലാ​ന്‍റി​സ്​ ദ ​റോ​യ​ൽ എന്ന റെസ്റ്റോറന്റിലും മേ​രി​യു​ടെ പു​ഷ്പങ്ങൾ സു​ഗ​ന്ധം പരത്തുന്നുണ്ട്. അ​ർ​മാ​നി,ഒ​പാ,ബൊ​ക്ക, അവതാര, ​ട്രെ​സി​ൻ​ഡ്​ സ്റ്റു​ഡി​യോ, ഹക്കാസൻ, നോ​ബു, ​ഓ​ഷ്യാ​നോ, തു​ട​ങ്ങി ദുബായിലെ പ്ര​മു​ഖ​മാ​യ റെസ്റ്റോറന്‍റുകളിലും മേ​രി​യു​ടെ സാ​ന്നി​ധ്യം ​പ്ര​ക​ട​മാ​ണ്. മണ്ണ്​ ഇ​ല്ലാ​തെ, ജ​ലം ഉ​പ​യോ​ഗി​ച്ചു​ള്ള ഫാ​മി​ങാ​ണ്​ ഇവിടെ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എന്നതും മ​റ്റൊ​രു പ്ര​ത്യേ​ക​തയാണ്. അതേസമയം ഭാ​വി​യി​ൽ ഇ​ത്​ കൂ​ടു​ത​ൽ മേഖല​യി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കാ​നും മേ​രി​ക്ക്​ പ​ദ്ധ​തി​യു​ണ്ട്.

TAGGED:dubaiFlavor MaryFloral farmingMary Ann De HanNetherlandsUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

Diaspora

മഴ നിന്നും മഴക്കെടുതി തീരുന്നില്ല: ദുബായിലും ഷാർജയിലും നൂറുകണക്കിന് പേർ ഒറ്റപ്പെട്ട നിലയിൽ

April 18, 2024
News

യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും

March 12, 2023
News

ദുബായിലെ ദേരയില്‍ തീപിടിത്തം; മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു

April 16, 2023
Editoreal Plus

ലോകകപ്പ് വേദിയിൽ മലയാളത്തിലും നന്ദി

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?