EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തിരക്ക് കുറഞ്ഞ ട്രെയിനുകളിലെ ഉയർന്ന ക്ലാസ്സുകളിൽ 25 ശതമാനം നിരക്കിളവുമായി റെയിൽവേ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തിരക്ക് കുറഞ്ഞ ട്രെയിനുകളിലെ ഉയർന്ന ക്ലാസ്സുകളിൽ 25 ശതമാനം നിരക്കിളവുമായി റെയിൽവേ
News

തിരക്ക് കുറഞ്ഞ ട്രെയിനുകളിലെ ഉയർന്ന ക്ലാസ്സുകളിൽ 25 ശതമാനം നിരക്കിളവുമായി റെയിൽവേ

Web Desk
Last updated: July 8, 2023 9:58 AM
Web Desk
Published: July 8, 2023
Share

ദില്ലി: യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി റെയിൽവേ. യാത്രക്കാർ കുറവുള്ള ട്രെയിനുകളിൽ എ.സി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ്സുകളിലാവും 25 ശതമാനം നിരക്കിളവ് നൽകുക. റെയിൽവേയുടെ പ്രീമിയം ട്രെയിനായ വന്ദേഭാരതിൽ അടക്കം ഈ ഇളവ് ബാധകമായിരിക്കും. കഴിഞ്ഞ മുപ്പത് ദിവസത്തിൽ അൻപത് ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരുള്ള ട്രെയിനുകളിലാവും നിരക്കിളവ് ബാധകമാവുക.

ഒരു വർഷത്തേക്കാണ് പ്രത്യേക നിരക്കിളവ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്. എസി സിറ്റിംഗ് കോച്ചുകളിൽ നിരക്കിളവ് നൽകാനുള്ള ചുമതല വിവിധ റെയിൽവേ സോണുകൾക്കായിരിക്കും. ഇന്ന് ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്. ഇതോടൊപ്പം ഫ്ളെക്സി ഫെർ സംവിധാനം നടപ്പാക്കിയ ട്രെയിനുകളിൽ യാത്രക്കാർ കുറവെങ്കിൽ സംവിധാനം പിൻവലിക്കാനും നിർദേശമുണ്ട്.

അടിസ്ഥാന ടിക്കറ്റ് നിരക്കിലാവും 25 ശതമാനം ഇളവ് ലഭിക്കുക. റിസർവേഷൻ ചാർജ്ജ്, സൂപ്പർഫാസ്റ്റ് സർചാർജ്, ജിഎസ്ടി മറ്റു നികുതികൾ ചാർജ്ജുകൾ എന്നിവയിൽ ഇളവുണ്ടാവില്ല. സ്പെഷ്യൽ ട്രെയിനുകളിലും നിരക്കിളവ് ലഭിക്കില്ല. അടുത്ത കാലത്ത് സർവ്വീസ് തുടങ്ങിയ ചില വന്ദേഭാരത് ട്രെയിനുകളിൽ തീരെ യാത്രക്കാർ ഉണ്ടായിരുന്നില്ല. 21 ശതമാനം മുതൽ 55 ശതമാനം വരെയായിരുന്നു ഇൻഡോർ – ഭോപ്പാൽ, ജബൽപുർ – ഭോപ്പാൽ, മഡ്ഗാവ് – മുംബൈ വന്ദേഭാരത് എക്സ്പ്രസ്സുകളിൽ രേഖപ്പെടുത്തിയത്. റെയിൽവേയുടെ കണക്ക് പ്രകാരം രാജ്യത്തേറ്റവും തിരക്കേറിയ വന്ദേഭാരത് ട്രെയിൻ കേരളത്തിലേതാണ്. കേരളത്തിൽ എസി ചെയർ കോച്ചുകളോട് കൂടിയ വന്ദേഭാരത്, ജനശതാബ്ദി, ഏറനാട്, പരുശുറാം, വേണാട് ട്രെയിനുകളിലെല്ലാം നല്ല തിരക്കുള്ളതിനാൽ ഈ നിരക്കിളവ് മലയാളികൾക്ക് ഗുണം ചെയ്യാൻ സാധ്യത കുറവാണ്.

TAGGED:AC Chair carac coacindian railwayPremium Classtrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പ്രശ്നങ്ങൾ ഭാരവാഹികൾ പരിഹരിക്കട്ടേ, അമ്മയിലെ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് മോഹൻലാൽ
  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ

You Might Also Like

News

റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ

January 26, 2023
DiasporaNews

വിസിറ്റ് വീസാ ഗ്രേസ് പിരീഡ് പിൻവലിച്ച് ദുബായ്

May 31, 2023
News

യു എ ഇ: മഴക്കെടുതിയിൽ പാസ്പോർട്ട്‌ നഷ്ട്ടപ്പെട്ട പ്രവാസികൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ ക്യാമ്പ്

August 10, 2022
DiasporaNews

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത് 36 സർവ്വീസുകൾ; ഒമാനിലേക്കുളള സര്‍വ്വീസുകള്‍ പുനരാരംഭിച്ചു

March 5, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?