EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും മലയാളി യുവാവിനും നേരെ സദാചാര ആക്രമണം; പ്രതികള്‍ തീവ്രഹിന്ദു സംഘടന നേതാക്കള്‍, അറസ്റ്റില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും മലയാളി യുവാവിനും നേരെ സദാചാര ആക്രമണം; പ്രതികള്‍ തീവ്രഹിന്ദു സംഘടന നേതാക്കള്‍, അറസ്റ്റില്‍
News

ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും മലയാളി യുവാവിനും നേരെ സദാചാര ആക്രമണം; പ്രതികള്‍ തീവ്രഹിന്ദു സംഘടന നേതാക്കള്‍, അറസ്റ്റില്‍

Web News
Last updated: February 6, 2024 2:26 PM
Web News
Published: February 6, 2024
Share
മംഗളൂരുവില്‍ മലയാളി യുവാവിനും ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം. മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് ഇരുവര്‍ക്കുമെതിരെ തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ലൗ ജിഹാദ് ആരോപിച്ചായിരുന്നു ആക്രമണം.
ഞായറാഴ്ച വൈകിട്ട് ബീച്ചില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്കെതിരെ കാവി ഷാള്‍ ധരിച്ച ഓരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. യുവാവ് മുസ്ലീം ആണെന്നും ഇത് ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ പറയുന്നു.
സദാചാര ഗുണ്ടകള്‍ ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ മൂന്ന് പേര്‍ തീവ്ര ഹിന്ദു സംഘടനയിലെ അംഗങ്ങളാണ്. സംഭവത്തിന് പിന്നാലെ ബീച്ചില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.
മംഗളൂരുവില്‍ രണ്ടാഴ്ച മുമ്പ് കദ്രി പാര്‍ക്കില്‍ ഇരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സദാചാര ആക്രമണം നടന്നിരുന്നു. നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ അഞ്ജന എന്ന പെണ്‍കുട്ടിയും മറ്റൊരു കോളേജ് വിദ്യാര്‍ത്ഥിയും സുഹൃത്തായ അഖിലിനൊപ്പം പാര്‍ക്കില്‍ എത്തിയപ്പോഴായിരുന്നു  ആക്രമണം. മൂന്നംഗ സംഘം എത്തി കൂടെ ഉണ്ടായിരുന്ന യുവാവിന്റെ മതം ചോദിക്കുകയും അഞ്ജനയ്ക്ക് നേരെ അസഭ്യം ചൊരിഞ്ഞ് അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.
TAGGED:love jihad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ

August 3, 2025
News

സ്കൂൾ ബസ് ഡ്രൈവർമാർക്ക് സമ്മാനവുമായി യുഎഇ പോലീസ്

September 12, 2022
News

ഖത്തറിൽ ഭാഗിക സൂര്യഗ്രഹണം 25ന്

October 23, 2022
News

റാഷിദ് റോവർ ലക്ഷ്യത്തിലേക്ക്: ഏപ്രിൽ അവസാനത്തോടെ ചന്ദ്രോപരിതലത്തിൽ എത്തും

March 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?