ജറുസലേമിലെ തുടർ സ്ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. തിരക്കേറിയ ബസ് സ്റ്റോപ്പുകളിലാണ് രണ്ടു സ്ഫോടനങ്ങളുണ്ടായത്. സംഭവത്തിൽ ഒരു ഇസ്രേലി കൊല്ലപ്പെടുകയും 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരകവാടത്തോടു ചേർന്ന ജിവാത്ത് ഷൗൾ, റമോത്ത് ജംഗ്ഷനുകളിൽ ഇന്നലെയായിരുന്നു സ്ഫോടനങ്ങൾ നടന്നത് .
നേരത്തേ സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തുക്കൾ റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുകയായിരുന്നുവെന്ന് ഇസ്രേലി പോലീസ് പറഞ്ഞു. ഈ വർഷം ഇസ്രയേലിലെ പലഭാഗങ്ങളിൽ സ്ഫോടനങ്ങളും കത്തിയാക്രമണങ്ങളും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇസ്രേലി പട്ടാളം പലസ്തീൻ പ്രദേശങ്ങളിൽ വ്യാപകമായി നടത്തിയ റെയ്ഡുകളിലും നിരവധി പേർ കൊല്ലപ്പെടുകയുണ്ടായി.