EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യക്തിഗത ആസ്തിയിൽ നിന്ന് മസ്കിന് നഷ്ടമായത് 16550010000000 രൂപ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യക്തിഗത ആസ്തിയിൽ നിന്ന് മസ്കിന് നഷ്ടമായത് 16550010000000 രൂപ
News

വ്യക്തിഗത ആസ്തിയിൽ നിന്ന് മസ്കിന് നഷ്ടമായത് 16550010000000 രൂപ

News Desk
Last updated: January 1, 2023 6:29 AM
News Desk
Published: January 1, 2023
Share

വ്യക്തിഗത ആസ്തിയില്‍ നിന്ന് ഇലോൺ മസ്കിന് 200 ബില്യണ്‍ ഡോളര്‍ (ഏകദേശം 16550010000000 രൂപ) നഷ്ടമായി. സ്വന്തം ആസ്തിയിൽ നിന്ന് ഇത്രയും രൂപ നഷ്ടപെടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് മസ്‌ക്. ശതകോടീശ്വരനും ടെസ്ല സിഇഒയുമായ മസ്‌കിന്റെ 2021 നവംബറിലെ 340 കോടി ആസ്തി 137 ബില്യണ്‍ ഡോളറായി ഒറ്റയടിക്ക് ചുരുങ്ങിയിരിക്കുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച ടെസ്‌ലയുടെ ഓഹരികളില്‍ നിന്ന് 11 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഓഹരിവിലയിലുണ്ടായ ഇടിവുൾപ്പെടെയുള്ള കടുത്ത ആഘാതങ്ങളാണ് മസ്‌കിന്റെ സമ്പത്തിൽ ഇത്രത്തോളം ഇടിവ് സംഭവിക്കാൻ കാരണമായത്. കൂടാതെ ട്വിറ്റര്‍ ഡീലിനായി ടെസ്ല ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചതും മസ്‌കിന് തിരിച്ചടിയായി. ആകെ 69 ശതമാനത്തിലധികം ഇടിവാണ് ടെസ്ല ഓഹരികള്‍ നേരിടുന്നത്.

23 ബില്യണിന്റെ ടെസ്‌ല ഓഹരികളാണ് ട്വിറ്ററിന്റെ 44 ബില്യണ്‍ ഡീല്‍ സാക്ഷാത്കരിക്കുന്നതിനായി മസ്‌ക് വിറ്റത്. അതേസമയം 2030 ഓടെ പ്രതിവര്‍ഷം 20 ദശലക്ഷം കാറുകള്‍ ടെസ്‌ല വില്‍ക്കുമെന്ന മസ്‌കിന്റെ വാഗ്ദാനങ്ങള്‍ നിക്ഷേപകര്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചന കൂടിയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ്.

എന്നാൽ ട്വിറ്റര്‍ പോളിലെ പരാജയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ടെസ് ല ഓഹരി വിലയെ നിര്‍ണായകമായി ബാധിച്ചിട്ടുണ്ട്. ആഗോള മാധ്യമങ്ങള്‍ മസ്‌ക് കാലം അവസാനിക്കുന്നുവോ എന്ന് ചര്‍ച്ചകള്‍ ആരംഭിക്കുക കൂടി ചെയ്തതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. കൂടാതെ ഉത്പാദനത്തിന്റേയും വിതരണത്തിന്റേയും മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടാതെ ഇലക്ട്രിക് കാര്‍ രംഗത്ത് മത്സരം കൂടിയതും ടെസ് ല യ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ട്വിറ്ററിന്റെ ഏറ്റെടുക്കലും തുടര്‍ന്നുള്ള പ്രശ്‌നങ്ങളിലും മസ്‌കിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ടെസ് ല ഉപഭോക്താക്കളും നിക്ഷേപകരും കൂടുതല്‍ അതൃപ്തരാകുകയും ചെയ്തു.

TAGGED:Elon muskpersonal wealth
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

അറുപതിന്റെ നിറവിൽ ദോഹ മുനിസിപ്പാലിറ്റി

January 4, 2023
News

നൈജീരിയയിൽ വെള്ളപ്പൊക്കത്തിൽ 600 മരണം

October 19, 2022
News

റിയാസ് മൗലവി വധക്കേസ്: വർഗ്ഗീയ കമൻ്റുകളിട്ടവർക്കെതിരെ പൊലീസ് കേസെടുത്തു

March 31, 2024
EntertainmentNews

നടനും സംവിധായകനുമായ ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

March 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?