EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനിലിന്റെ ബിജെപി പ്രവേശം എകെ ആന്റണിക്ക് ഷോക്കായി, എനിക്ക് ഉണ്ടായിരുന്ന അറപ്പും വെറുപ്പുമെല്ലാം ദൈവം മാറ്റി; കൃപാസനത്തില്‍ എലിസബത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അനിലിന്റെ ബിജെപി പ്രവേശം എകെ ആന്റണിക്ക് ഷോക്കായി, എനിക്ക് ഉണ്ടായിരുന്ന അറപ്പും വെറുപ്പുമെല്ലാം ദൈവം മാറ്റി; കൃപാസനത്തില്‍ എലിസബത്ത്
News

അനിലിന്റെ ബിജെപി പ്രവേശം എകെ ആന്റണിക്ക് ഷോക്കായി, എനിക്ക് ഉണ്ടായിരുന്ന അറപ്പും വെറുപ്പുമെല്ലാം ദൈവം മാറ്റി; കൃപാസനത്തില്‍ എലിസബത്ത്

Web News
Last updated: September 23, 2023 1:14 PM
Web News
Published: September 23, 2023
Share

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം എ കെ ആന്റണിയ്ക്ക് ഷോക്ക് ആയിരുന്നെന്ന് ഭാര്യ എലിസബത്ത് ആന്റണി. കൃപാസനം ധ്യാനകേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു എലിസബത്ത്. ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ഇതോടെ രണ്ട് മക്കള്‍ക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിക്കാത്ത സ്ഥിതിയായി.

അനില്‍ ആന്റണിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ എ കെ ആന്റണി അതിന് വേണ്ടി ഒന്നും ചെയ്തില്ല എന്നും എലിസബത്ത് പറഞ്ഞു.

അനില്‍ ആന്റണി ബിജെപിയില്‍ ചേരുന്ന കാര്യം തനിക്ക് അറിയാമായിരുന്നു. അമ്മമാര്‍ തങ്ങളുടെ മക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കും പക്ഷേ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. അതുകൊണ്ട് ഞാന്‍ മാതാവിനോട് കരഞ്ഞ് പറഞ്ഞു എന്റെ മകന്റെ ഭാവി, അവന് ഇപ്പോള്‍ 39 വയസ്സായെന്ന്. ഇതിന് ശേഷം എന്റെ മകന്‍ എന്നെ വിളിച്ചു. അമ്മേ, എന്നെ പിഎംഒയില്‍ നിന്ന് വിളിച്ചു, ബിജെപിയില്‍ ചേരാനാണ് പറയുന്നത്. ഒരുപാട് അവസരങ്ങള്‍ കിട്ടുമെന്നും അവര്‍ പറയുന്നു. പക്ഷേ നമ്മള്‍ കോണ്‍ഗ്രസ് അല്ലേ, ബിജെപിയിലേക്ക് പോകുന്നത് അലോചിക്കാന്‍ പോലും വയ്യ. അപ്പോള്‍ തന്നെ കൃപാസനത്തില്‍ എത്തി അച്ചന്റെ കൈയില്‍ ആവശ്യം എഴുതി കടലാസ് കൊടുത്തു. അപ്പോള്‍ അച്ചന്‍ അത് മാതാവിന്റെ സന്നിധിയില്‍ വച്ച് പ്രാര്‍ത്ഥിച്ചു. അച്ചന്‍ പറഞ്ഞു മകനെ തിരിച്ചു വിളിക്കേണ്ട അവന്റെ ഭാവി ബിജെപിയില്‍ ആണെന്ന് മാതാവ് കാണിച്ചു തരുന്നുണ്ടെന്ന്. ബിജെപിയോടുള്ള അറപ്പും വെറുപ്പുമെല്ലാം അതിന് ശേഷം മാതാവ് മാറ്റി തന്നു’.

അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നു എന്നത് എകെ ആന്റണിക്ക് വലിയ ഷോക്ക് ആയിരുന്നു. എന്നാല്‍ വീട്ടില്‍ ഇതറിഞ്ഞപ്പോള്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും എകെ ആന്റണി ഇത് ഉള്‍ക്കൊണ്ടു എന്നും എലിസബത്ത് പറഞ്ഞു.

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; ഹര്‍ജികള്‍ 3-2ന് തള്ളി

October 17, 2023
News

യുഎഇയിൽ ഫോഗ് അലർട്ടുകൾ തുടരും

October 19, 2022
News

അബുദാബിയിൽ ബന്ധുവിൻ്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു

March 4, 2023
News

സ്വകാര്യ ദുഃഖം, കാണുമ്പോള്‍ ഒക്കെ എനിക്ക് വേദനയാണ്; ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടി; അനുശോചിച്ച് എ.കെ ആന്റണി

July 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?