EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി; നടപടി പിവി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി; നടപടി പിവി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍
News

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി; നടപടി പിവി ശ്രീനിജിന്‍ നല്‍കിയ പരാതിയില്‍

Web News
Last updated: June 14, 2023 9:45 AM
Web News
Published: June 14, 2023
Share

മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസ്സമില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം കോടതി തള്ളി.

പിവി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ കേസിലാണ് കോടതി നടപടി. ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ചയിലേക്ക് മാറ്റി.

മറുനാടന്‍ നിരന്തരമായി തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുന്നുവെന്നും വ്യാജ വാര്‍ത്ത ചമയ്ക്കുന്നെന്നുമായിരുന്നു പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതി. കുറെ വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണ്. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും സംശയിക്കുന്നതെന്ന് പി വി ശ്രീനിജിന്‍ എംഎല്‍എ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ പരാതി നല്‍കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി.

മറുനാടന്‍ മലയാളി സ്ഥാപകനും എഡിറ്ററുമായ ഷാജന്‍ സ്‌കറിയ, സിഇഓ ആന്‍മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ഋജു എന്നിവരെ പ്രതികളാക്കിയാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കരുതെന്ന് കഴിഞ്ഞ ദിവസം മറുനാടന് എറണാകുളം സബ് ജഡ്ജ് താക്കീത് നല്‍കിയിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൃഥ്വിരാജ് നല്‍കിയ മാനനഷ്ടകേസിലാണ് കോടതി മറുനാടന്‍ മലയാളി സ്ഥാപകന്‍ ഷാജന്‍ സ്‌കറിയക്ക് താക്കീത് നല്‍കിയത്.

TAGGED:marunadan malayaliPV SrinijinShajan skaria
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പെലെയുടെ വിയോഗം; ബ്രസീലിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

December 30, 2022
News

സൗദിയിൽ ശക്തമായ മഴ; വിദ്യാലയങ്ങൾക്ക് അവധി

December 12, 2022
DiasporaNews

അബുദാബി ലുലുവിൽ നിന്നും ഒന്നരകോടിയുമായി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ

April 5, 2024
News

സിറിയയ്ക്ക് 50 ദശലക്ഷം ഡോളർ അധിക സഹായം നൽകാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?