EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊള്ളാച്ചി വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം: എട്ട് മലയാളികൾ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൊള്ളാച്ചി വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം: എട്ട് മലയാളികൾ മരിച്ചു
News

പൊള്ളാച്ചി വാൽപ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം: എട്ട് മലയാളികൾ മരിച്ചു

Web Desk
Last updated: April 17, 2026 7:09 PM
Web Desk
Published: April 17, 2026
Share

പൊള്ളാച്ചി: ചാലക്കുടി – വാൽപ്പാറ ഹെയർപ്പിനിൽ ട്രാവലർ മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറത്ത് നിന്നുള്ള അധ്യാപകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നു. സ്കൂളിലെ പ്രധാനധ്യാപിക അജിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനോദയാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടത്. അധ്യാപകരെ കൂടാതെ സ്കൂളിലെ കുക്കും, സ്കൂൾ ബസ് ഡ്രൈവറും ഒരു അധ്യാപികയുടെ മകളും സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മലപ്പുറത്ത് നിന്നും വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘം ചാലക്കുടി വഴി അതിരപ്പള്ളിയിൽ എത്തിയ ശേഷം അവിടെ നിന്നുമാണ് വാൽപ്പാറെ വഴി ഷോളയാർ ചെക്ക് പോസ്റ്റിലൂടെ പൊള്ളാച്ചിയിലേക്ക് വന്നത്. നാൽപ്പത് ഹെയർപിന്നുകൾ ആണ് വാൽപ്പാറൈയിൽ ഉള്ളത്. വനമേഖലയായ ഇവിടെ ജനവാസം കുറവാണ്. അപകടം നേരിൽ കണ്ട ചില പ്രദേശവാസികളും അതുവഴി വന്ന മറ്റു യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചത്.

ചുരത്തിലെ പതിമൂന്നാം വളവിൽ നിന്നും നിയന്ത്രണം തെറ്റി മറിഞ്ഞ വാഹനം ഒൻപതാമത്തെ ചുരത്തിലേക്ക് മറിഞ്ഞു വീണു എന്നാണ് കിട്ടുന്ന വിവരം. ചുരുങ്ങിയത് 200 മീറ്റർ ദൂരമെങ്കിലും താഴ്ചയിലേക്ക് ആണ് ട്രാവലർ നിലം പതിച്ചത്. അപകടത്തിൽ ട്രാവലർ പൂർണമായും തകർന്നു തരിപ്പണമായി. പരിക്കേറ്റവരെല്ലാം പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലാണുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങളും ഇവിടെയാണുള്ളത്. മരിച്ചവവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

TAGGED:accidentMalappuramPollachi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

മസ്തിഷ്കാഘാതം: സൗദ്ദിയിൽ മരണപ്പെട്ട മലയാളി പ്രവാസിയുടെ അവയവങ്ങൾ ദാനം ചെയ്തു

December 27, 2023
News

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനത്തിന് തുടക്കമായി

January 23, 2023
DiasporaNews

അക്ഷരനഗരിയാകാൻ ഷാര്‍ജ: രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 2 മുതൽ

October 14, 2022
News

ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു: ആരോപണവുമായി പി.ജയരാജന്‍

December 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?