EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രിയയ്ക്ക് കരുതലിൻ്റെ പെരുന്നാൾ; നാല് വർഷം കാറിൽ ജീവിച്ച പ്രവാസി സ്ത്രീ പുതുജീവിതത്തിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രിയയ്ക്ക് കരുതലിൻ്റെ പെരുന്നാൾ; നാല് വർഷം കാറിൽ ജീവിച്ച പ്രവാസി സ്ത്രീ പുതുജീവിതത്തിലേക്ക്
News

പ്രിയയ്ക്ക് കരുതലിൻ്റെ പെരുന്നാൾ; നാല് വർഷം കാറിൽ ജീവിച്ച പ്രവാസി സ്ത്രീ പുതുജീവിതത്തിലേക്ക്

കഴിഞ്ഞ നാല് വർഷമായി വളർത്തു നായകൾക്കൊപ്പം കാറിൽ കഴിച്ചു കൂട്ടിയ പ്രവാസി വനിത പ്രിയ ഇന്ദ്രുമണിക്ക് എഡിറ്റോറിയലിന്‍റെ തണലിൽ പുതുജീവിതം

Web Desk
Last updated: April 20, 2023 3:50 PM
Web Desk
Published: April 20, 2023
Share

കഴിഞ്ഞ നാല് വർഷമായി വളർത്തു നായകൾക്കൊപ്പം കാറിൽ കഴിച്ചു കൂട്ടിയ പ്രവാസി വനിത പ്രിയ ഇന്ദ്രുമണിക്ക് എഡിറ്റോറിയലിന്‍റെ തണലിൽ പുതുജീവിതം. എഡിറ്റോറിയൽ വാർത്ത ശ്രദ്ധയിൽപെട്ട പഞ്ചാബ് സ്വദേശിനിയും കാർ ഫെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ജസ്ബീർ ബസ്സിയാണ് 25 ലക്ഷം രൂപയോളം വരുന്ന ബാധ്യത തീർത്ത് പ്രിയക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കുന്നത്. ചെക്ക് കേസിൽ മാത്രം അമ്പതിനായിരം ദിർഹംസ്, വിസാകാലാവധി കഴിഞ്ഞ് രാജ്യത്ത് നാലുവർഷം അധികം കഴിഞ്ഞതിന്‍റെ കുടിശ്ശികയുമടക്കം ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് പ്രിയയ്ക്ക് വേണ്ടി ജസ്ബീർ ബസ്സി അടച്ചത്. നാലുവർഷമായി രണ്ടു നായക്കൾക്കും അമ്മയുടെ ചിതാഭസ്മത്തിനുമൊപ്പം കാറിൽ കഴിയുന്ന പ്രിയയ്ക്ക് ഈ ജന്മം തീർക്കാനാവാത്ത ബാധ്യതയാണ് ജസ്ബീർ ബസ്സി ഏറ്റെടുത്തത്.

ലണ്ടനിൽ നിന്നടക്കം മൂന്ന് ഡിഗ്രികൾ കരസ്ഥമാക്കിയ പ്രിയ ഇന്ദ്രുമണിയുടെ നരകതുല്യമായ ജീവിതം മൂന്നാഴ്ച മുൻപാണ് എഡിറ്റോറിയൽ റിപ്പോർട്ട് ചെയ്തത്. വാർത്തയ്ക്ക് പിന്നാലെ നിരവധി സുമനസുകളാണ് പ്രിയയുടെ വിവരങ്ങളന്വേഷിച്ച് എഡിറ്റോറിയലിലേക്ക് വിളിച്ചത്. അതിനിടെ തൃശൂർ സ്വദേശിയായ ബിജുവാണ് തന്‍റെ കമ്പനി ഉടമയായ ജസ്ബീർ ബസ്സിയെ പ്രിയയുടെ വിവരം ധരിപ്പിച്ചത്. ഉടൻ തന്നെ പ്രിയയെ കാർ ഫെയർ ഗ്രൂപ്പ് ഓഫീസിലേക്ക് ക്ഷണിക്കുകയും ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്തു. ഒപ്പം സ്ഥാപനത്തിൽ പുതിയ ജോലിയും പൊട്ടിപ്പൊളിഞ്ഞ കാറിന് പകരം പുതിയ കാറും വാഗ്ദാനം ചെയ്തു. എന്നാൽ തന്‍റെ അമ്മയുടെ ഓർമകളുറങ്ങുന്ന പഴയകാർ വിട്ടു പോകാൻ പ്രിയയ്ക്ക് മനസുവന്നില്ല. പുതിയ കാറെന്ന സഹായം സന്തോഷപൂർവം പ്രിയ നിരസിച്ചു.

എഡിറ്റോറിയൽ വാർത്തയെ തുടർന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കൂടി ഇടപെട്ടതോടെ നടപടിക്രമങ്ങൾ വേഗത്തിലായി. ഒരു ദിവസം കൊണ്ട് തന്‍റെ ജീവിതം മാറിമറിഞ്ഞെന്ന സത്യം ഇപ്പോഴും പ്രിയയ്ക്ക് വിശ്വസിക്കാനായിട്ടില്ല. എല്ലാവരോടും നിറകണ്ണുകളോടെ നന്ദി പറയുകയാണ് പ്രിയ. നിറഞ്ഞ മനസോടെ പ്രിയ നടന്നകലുമ്പോൾ ഒരു ജീവിതത്തിൽ കൂടി വെളിച്ചം വീശാനായതിന്‍റെ ചാരിതാത്ഥ്യമാണ് എഡിറ്റോറിയലിന്

TAGGED:CarCar lifedubaieditorealPriya
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നിയമലംഘകർക്ക് പി‍ഴയിട്ട് ദുബായ് പൊലീസ്

August 30, 2022
News

ഭവൻസ് പേൾ വിസ്ഡം സ്കൂൾ ഷാർജയിൽ ആരംഭിച്ചു

September 5, 2023
DiasporaNews

കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ

October 29, 2025
NewsSports

ഇത് പുതുചരിത്രം! കോമൺവെൽത്ത് ഗെയിംസിൽ പി വി സിന്ധുവിന് സ്വർണം

August 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?