EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാൻ കാലത്തെ യാചകരെ നേരിടാനുള്ള ക്യാമ്പയിൻ ശക്തമാക്കി ദുബായ് പോലീസ് 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാൻ കാലത്തെ യാചകരെ നേരിടാനുള്ള ക്യാമ്പയിൻ ശക്തമാക്കി ദുബായ് പോലീസ് 
News

റമദാൻ കാലത്തെ യാചകരെ നേരിടാനുള്ള ക്യാമ്പയിൻ ശക്തമാക്കി ദുബായ് പോലീസ് 

News Desk
Last updated: March 17, 2023 11:01 AM
News Desk
Published: March 17, 2023
Share

റമദാൻ കാലത്ത് യാചകരെ നേരിടാനുള്ള ദുബായ് പോലീസിന്റെ വാർഷിക ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിച്ചു. ‘ഭിക്ഷാടനം അനുകമ്പയുടെ തെറ്റായ ആശയമാണ്’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കാറുള്ളത്. ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡെവലപ്‌മെന്റ്, ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവർ ചേർന്നാണ് ക്യാമ്പയിൻ ആരംഭിച്ചത്.

അതേസമയം റമദാൻ കാലത്ത് സാധാരണഗതിയിൽ ഭിക്ഷാടകരുടെ എണ്ണം കൂടുമെന്നും ദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സയീദ് സുഹൈൽ അൽ അയ്‌ലി പറഞ്ഞു. ഭിക്ഷാടകരാൽ വഞ്ചിതരാകരുതെന്നും കുട്ടികളെയും വയോധികരെയും നിയമവിരുദ്ധമായി പണം സ്വരൂപിക്കാൻ അവർ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിക്ഷാടനം മോഷണവും ചൂഷണവും ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുമെന്നും സയീദ് അറിയിച്ചു.

ദുബായ് പോലീസിന്റെ പ്രചാരണം ഇസ്‌ലാമിന്റെ മൂല്യത്തിന് വിരുദ്ധമല്ല. പകരം അത് ശരിയായ ആളുകൾക്ക് സഹായം ഉറപ്പാക്കാനാണെന്ന് സയീദ് വിശദീകരിച്ചു. കൂടാതെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ യാചകരുമായി ഇടപഴകുന്നതിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ദുബായ് പോലീസ് കോൾ സെന്റർ (901), ദുബായ് പോലീസ് ആപ്ലിക്കേഷനിൽ ലഭ്യമായ ‘പോലീസ് ഐ’ സേവനം എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് യാചകരുമായി ബന്ധപ്പെട്ട വിവരങ്ങൾ റിപ്പോർട്ട് ചെയ്യാം.

TAGGED:Beggersdubaidubai policeRamadanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഹമാസ് – ഇസ്രയേൽ ചർച്ച തുടരുന്നു: ബന്ദികളുടെ മോചനവും ഇടവേളയും ലക്ഷ്യം

November 11, 2023
News

രണ്ട് ​ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

July 16, 2024
NewsSports

672 ഗോളുകൾ! വീണ്ടും റെക്കോർഡിട്ട് ലയണൽ മെസ്സി

September 19, 2022
News

കുവൈറ്റ് എയർവേയ്സ് സ്‌പെയ്‌നിലേക്ക് സർവീസ് ആരംഭിക്കുന്നു

September 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?