ദി ദുബായ് മാൾ ഇനി ദുബായ് മാൾ എന്ന് അറിയപ്പെടും. ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിങ്ങ് മാളിന്റെ പുതിയ മാറ്റംമാണിത്. ടിക്ക് ടോക്കിലൂടെയാണ് അധികൃതർ പേരുമാറ്റം പ്രഖ്യാപിച്ചത്. 14 വർഷമായി പ്രവർത്തിക്കുന്ന മാളിന്റെ പേര് ആദ്യമായാണ് മാറ്റുന്നത്. ആയിരത്തി ഇരുന്നൂറ് ഷോപ്പുകളും ഇരുന്നൂറ് റസ്‌റ്റൊറന്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഷോപ്പിംഗ് മാളാണ് ദുബായ് മാൾ. ബുർജ് ഖലീഫയ്ക്ക് സമീപമാണ് മാൾ സ്ഥിതി ചെയുന്നത്. ഓരോ വർഷവും പത്തുകോടിയിലധികം ആുകൾ ഇവിടം സന്ദർശിക്കാനും ഷോപ്പിംങിനായും എത്തുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലടക്കം മാളിന്റെ പേര് മാറ്റിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഒരു വർഷത്തിൽ 100 ദശലക്ഷത്തിലധികം ആളുകളാണ് മാൾ സന്ദർശിക്കുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനായാണ് ദുബായ് മാളിനെ കണക്കാക്കുന്നത്. എന്നാൽ പുതിയ പേരിനോട് ജനങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പലർക്കും പേര് മാറ്റം ഉൾക്കൊള്ളാനായില്ലെങ്കിലും മറ്റ് പലർ ദുബായ് മാളിനോടൊപ്പമുള്ള ദി ശ്രദ്ധിച്ചിരുന്നില്ലയെന്നും പറയുന്നു.