EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനിലിന്റെ മൃതദേഹം കണ്ടെത്തിയത് ഷാര്‍ജയിലെ മരുഭൂമിയില്‍; കൊലപാതകം സ്ഥാപനത്തിലെ തിരിമറികള്‍ കണ്ടെത്തിയതിനാലെന്ന് സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അനിലിന്റെ മൃതദേഹം കണ്ടെത്തിയത് ഷാര്‍ജയിലെ മരുഭൂമിയില്‍; കൊലപാതകം സ്ഥാപനത്തിലെ തിരിമറികള്‍ കണ്ടെത്തിയതിനാലെന്ന് സൂചന
News

അനിലിന്റെ മൃതദേഹം കണ്ടെത്തിയത് ഷാര്‍ജയിലെ മരുഭൂമിയില്‍; കൊലപാതകം സ്ഥാപനത്തിലെ തിരിമറികള്‍ കണ്ടെത്തിയതിനാലെന്ന് സൂചന

Web News
Last updated: January 24, 2024 11:03 AM
Web News
Published: January 24, 2024
Share

ദുബായില്‍ വെച്ച് മലയാളിയായ അനില്‍ കെ വിന്‍സന്റിനെ പാകിസ്ഥാന്‍ സ്വദേശികള്‍ കൊലപ്പെടുത്തിയത് ജോലി ചെയ്ത സ്ഥാപനത്തില്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നെന്ന് സൂചന. ദുബായിലെ ടെക്‌സ്റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസില്‍ വെച്ചാണ് അനിലിനെ സംഘം കൊലപ്പെടുത്തിയത്.

അനില്‍ വര്‍ഷങ്ങളായി ദുബായിലെ ടി സിംഗ് ട്രേഡിംഗ് കമ്പനിയിലെ പിആര്‍ഒ ആയിരുന്നു. അനിലിന്റെ സഹോദരന്‍ അശോക് കുമാര്‍ വിന്‍സെന്റും ഇതേ കമ്പനിയില്‍ ഫൈനാന്‍സ് മാനേജരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ജനുവരി രണ്ടിന് പാകിസ്ഥാന്‍ സ്വദേശികള്‍ക്കൊപ്പം ജോലി സംബന്ധമായ ആവശ്യത്തിന് ദുബായ് ടെക്‌സ്‌റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയിരുന്നു. തുടര്‍ന്നാണ് അനിലിനെ കാണാതായത്. എന്നാല്‍ അനിലിനെ തെരയുന്നതിന് കൊലപാതകം നടത്തിയതിന് പിടിയിലായ പാകിസ്ഥാന്‍ സ്വദേശിയും ഒപ്പം കൂടിയിരുന്നു.

അനിലിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ പാകിസ്ഥാന്‍ സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടത്തുന്നതിന് വിളിച്ചയാള്‍ ദുബായില്‍ നിന്ന് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ നിലവില്‍ രണ്ട് പാകിസ്ഥാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് കൊല്ലപ്പെട്ട അനില്‍ വിന്‍സെന്റ്.

TAGGED:Pakistan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

നികുതി വെട്ടിച്ചെന്ന് ബിബിസിയുടെ വെളിപ്പെടുത്തൽ

June 6, 2023
News

അരിക്കൊമ്പന്റെ ആക്രമണം വീണ്ടും, ചിന്നക്കനാലില്‍ വീട് തകര്‍ത്തു; അമ്മയും മകളും ഓടി രക്ഷപ്പെട്ടു

April 11, 2023
News

വ്യാജ എല്‍.എസ്.ഡി കേസ്: പൊലീസിനെ വിളിച്ചത് ബന്ധുവെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി

July 2, 2023
News

മതപുരോഹിതർക്ക് ഗോൾഡൻ റെസിഡൻസി വിസ നൽകാൻ ദുബൈ കിരീടവകാശിയുടെ നിർദേശം

April 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?