EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫിലിം ഫെയർ അവാർഡ്സ് സൗത്ത്: ദുൽഖർ സൽമാൻ മികച്ച നടൻ, നാ താൻ കേസ് കൊട് മികച്ച ചിത്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഫിലിം ഫെയർ അവാർഡ്സ് സൗത്ത്: ദുൽഖർ സൽമാൻ മികച്ച നടൻ, നാ താൻ കേസ് കൊട് മികച്ച ചിത്രം
Entertainment

ഫിലിം ഫെയർ അവാർഡ്സ് സൗത്ത്: ദുൽഖർ സൽമാൻ മികച്ച നടൻ, നാ താൻ കേസ് കൊട് മികച്ച ചിത്രം

Web Desk
Last updated: July 11, 2024 10:55 PM
Web Desk
Published: July 11, 2024
Share

ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023-ലെ മികച്ച നടനുള്ള അവാർഡ് നേടി മലയാളത്തിന്റെ സൂപ്പർതാരം ദുൽഖർ സൽമാൻ. സീതാരാമം എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ഫിലിം ഫെയർ ക്രിട്ടിക്സ് അവാർഡ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്. ദുൽഖർ സൽമാൻ നേടുന്ന നാലാമത്തെ ഫിലിം ഫെയർ അവാർഡ് ആണിത്.

തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സ്വന്തമാക്കുന്ന രണ്ടാമത്തെ ഫിലിം ഫെയർ അവാർഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്. 2019-ൽ മഹാനടി എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് ദുൽഖർ സൽമാൻ നേടിയിരുന്നു. ദുൽഖർ സൽമാൻ മികച്ച നടനുള്ള അവാർഡ് നേടിയതിനൊപ്പം, ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023-ലെ മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് സീതാരാമം നേടിയെടുത്തു.

2023-ൽ റിലീസായ ചിത്രങ്ങൾക്കാണ് ഇപ്പോൾ അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നാ താൻ കേസ് കൊട് ആണ് മികച്ച മലയാള ചിത്രം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷാ വിഭാഗങ്ങളിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

മികച്ച ചിത്രം –
ആർആർആർ
കടൈസി വ്യവസായി
ന്നാ താൻ പോയി കേസ് കൊട്

പൊന്നിയൻ സെൽവൻ

മികച്ച സംവിധായകൻ
കിരണ് രാജ് – 777 ചാർളി – കന്നഡ

രാജമൌലി – ആർആർർ – തെലുങ്ക്

മികച്ച നടൻ ക്രിട്ടിക്സ് –
ധനുഷ്, മാധവൻ (തമിഴ്)

മികച്ച നടൻ –
എൻടിആർ, രാംചരണ് (തെലുങ്ക്)
കമൽ ഹാസൻ വിക്രം തമിഴ്
റിഷഭ് ഷെട്ടി – കാന്താര – കന്നഡ

സംഗീതസംവിധാനം
എ.ആർ റഹ്മാൻ പൊന്നിയൻ സെൽവൻ തമിഴ്

മികച്ച നടി –
സായിപല്ലവി (ഗാർഗി)
മൃണാൽ താക്കൂർ (തെലുങ്ക്)

ദർശന രാജേന്ദ്രൻ ഹൃദയം മലയാളം
നിത്യ മേനോൻ തിരുച്ചിട്രമ്പലം തമിഴ്

മികച്ച നടി ക്രിട്ടിക്സ്
സായിപല്ലവി വിരാടപർവ്വം തെലുങ്ക്

മികച്ച സഹനടൻ
റാണാ ദഗുബഡി തെലുങ്ക്

ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് കൂടിയായ സീതാരാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്. മൃണാൾ താക്കൂർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയും നിർണായക വേഷത്തിലെത്തിയിരുന്നു.

തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചിത്രം നിർമ്മിച്ചത് വൈജയന്തി മൂവീസ്, സ്വപ്ന സിനിമാസ് എന്നിവയുടെ ബാനറിൽ സി അശ്വനി ദത്താണ്‌. സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിൽ മികച്ച തെലുങ്ക് ചിത്രം, മികച്ച നടി എന്നിവക്കുള്ള അവാർഡും ഈ ചിത്രം നേടിയെടുത്തിരുന്നു.

TAGGED:DQDulqar SalmanFilim Fare south
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

EntertainmentNews

ആസിഫലി കണ്ണുകൾകൊണ്ട് അത്ഭുതപ്പെടുത്തി; കൈയ്യടിപ്പിച്ച് മമ്മൂട്ടി

October 14, 2022
Entertainment

‘നാട്ടു നാട്ടു’ ചിത്രീകരിച്ചത് വ്ളാദിമിര്‍ സെലെന്‍സ്‌കിയുടെ വസതിയ്ക്ക് മുന്നിൽ

January 12, 2023
EntertainmentNews

മോൺസ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്

October 18, 2022
Entertainment

പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചതിന് നടൻ വിനായകൻ അറസ്റ്റിൽ

October 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?