EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോൺ താരത്തിന് പണം നൽകിയ കേസ്; ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോൺ താരത്തിന് പണം നൽകിയ കേസ്; ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
News

പോൺ താരത്തിന് പണം നൽകിയ കേസ്; ഡോണൾഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

Web News
Last updated: April 5, 2023 7:14 AM
Web News
Published: April 5, 2023
Share

ക്രിമിനൽക്കേസിൽ കുറ്റം ചുമത്തപ്പെട്ട യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് (76) കോടതിയിൽ കീഴടങ്ങി. മൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജഡ്ജിക്കു മുന്നിൽ ഹാജരാക്കി. കുറ്റപത്രം വായിച്ചുകേട്ട ട്രംപ് ആരോപണങ്ങൾ നിഷേധിച്ചു. ട്രംപിനെതിരെ 34 കുറ്റങ്ങളാണ് കോടതി ചുമത്തിയത്. വാദം പൂർത്തിയാക്കിയ ശേഷം മടങ്ങിയ ട്രംപ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കോടതി പരിസരത്തും ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.

കുറ്റാരോപിതനായ ട്രംപ് ഇനി വിചാരണ നേരിടണം. ഇന്നലെ രാത്രി ഇന്ത്യൻ സമയം 11.45ഓടെയാണ് ട്രംപ് കോടതിയിൽ കീഴടങ്ങിയത്. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ താരം സ്‌റ്റോമി ഡാനിയൽസുമായുള്ള ബന്ധം ഒതുക്കി തീർക്കാൻ 13000 ഡോളർ നൽകിയെന്നതാണ് ട്രംപിനെതിരായ കേസ്. ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത്. തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപ് പണം നൽകിയത് ചട്ടലംഘനമാണ് എന്നതാണ് ട്രംപിന് വിനയായത്.

TAGGED:AmericaCourttrumb
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ലോകത്തിലെ ഏറ്റവും വലിയ നോമ്പുതുറ മക്കയിൽ, പ്രതിദിനം എത്തുന്നത് പത്ത് ലക്ഷം പേർ

April 4, 2023
News

ഇന്ത്യയിൽ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം

January 14, 2023
News

മുൻഭാര്യയെ കൊന്നയാളെ സൗദ്ദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി

May 15, 2023
News

സൗദി വിസയ്ക്കായി ഇന്ത്യക്കാര്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ട

November 18, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?